ആരാധനാലയ നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്യുന്ന ഹരജികൾ ഏപ്രിൽ അഞ്ചിന് പരിഗണിക്കും
text_fieldsന്യൂഡൽഹി: ആരാധനാലയങ്ങളുടെ 1947 ആഗസ്റ്റ് 15ലെ തൽസ്ഥിതിയിൽനിന്ന് മാറ്റം വരുത്തുന്നത് വിലക്കുന്ന 1991ലെ ആരാധനാലയ നിയമത്തിലെ ചില വ്യവസ്ഥകളുടെ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഒരുകൂട്ടം പൊതുതാൽപര്യ ഹരജികൾ സുപ്രീംകോടതി ഏപ്രിൽ അഞ്ചിന് പരിഗണിക്കും.
ഹരജിക്കാരിലൊരാളായ അശ്വിനി ഉപാധ്യായ തിങ്കളാഴ്ച വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, കേസ് അന്നത്തെ പട്ടികയിൽനിന്ന് ഒഴിവാക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
മുൻ രാജ്യസഭ എം.പി സുബ്രഹ്മണ്യൻ സ്വാമിയുടേത് ഉൾപ്പെടെ ആറ് ഹരജികളാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്.
ഗ്യാൻവ്യാപി മസ്ജിദ്, ഷാഹി ഈദ്ഗാഹ് മോസ്ക് എന്നിവക്കുമേൽ ഹിന്ദുക്കൾക്ക് അവകാശമുന്നയിക്കാൻ സാധിക്കുംവിധം നിയമത്തിലെ ചില വ്യവസ്ഥകൾ ഒഴിവാക്കണമെന്നാണ് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെടുന്നത്. അതേസമയം, നിയമം തന്നെ ഭരണഘടന വിരുദ്ധമാണെന്നും ചില വ്യവസ്ഥകൾ മാത്രം ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അശ്വിനി ഉപാധ്യായ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.