ഉമർ ഖാലിദിന്‍റെ ജാമ്യഹരജി വിശദവാദം കേൾക്കലിനായി നീട്ടി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നടന്ന കലാപത്തിൽ ഗൂഢാലോചനക്കേസ് ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിലെ വാദം രണ്ടാഴ്ചത്തേക്ക് നീട്ടി.
2020 ജനുവരിയിൽ വടക്കു കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ കലാപത്തിൽ ഗൂഢാലോചനക്കുറ്റം ആരോപിച്ച് യു.എ.പി.എ അടക്കമുള്ള കുറ്റങ്ങളാണ് ഉമറിനെതിരെ ഡൽഹി പൊലീസ് ചുമത്തിയത്. വിശദവിചാരണ ആവശ്യമുള്ളതിനാൽ ‘നോൺ മിസലേനിയസ് ഡേ’യിൽ പരിഗണിക്കാം എന്ന് വ്യക്തമാക്കിയാണ്, ജസ്റ്റിസ് അനിരുദ്ധ് ബോസ്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് കേസ് മാറ്റിയത്.
വിശദമായ വിചാരണ വേണ്ട വിഷയങ്ങൾ വിചാരണക്കെടുക്കുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളെയാണ് കോടതി മിസലേനിയസ് ഡേ ആയി കണക്കാക്കുന്നത്. നിർദേശം അംഗീകരിക്കുന്നതായി ഉമറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു.
ഹരജി കേൾക്കുന്നതിൽനിന്ന് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര ആഗസ്റ്റ് ഒമ്പതിന് പിന്മാറിയിരുന്നു. ജാമ്യാപേക്ഷ നിരസിച്ച ഡൽഹി ഹൈകോടതി വിധിക്കെതിരെയാണ് ഉമർ സുപ്രീംകോടതിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.