പി.എം.സി ബാങ്ക് പ്രതിസന്ധി: ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പി.എം.സി ബാങ്കിൽ നിക്ഷേപകർക്ക് പണം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ സമർപ്പിക ്കപ്പെട്ട ഹരജിയിൽ ഇടപ്പെടാനാകില്ലെന്ന് സുപ്രീംകോടതി. ഹരജിക്കാരന് ഹൈകോടതിയെ സമീപിക്കാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. ബിജോൺ കുമാർ മിശ്രയാണ് ഇതുമായി ബന്ധപ്പെട്ട് ഹരജി സമർപ്പിച്ചത്.
ആർട്ടിക്കൾ 32 പ്രകാരമാണ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടത്. പ്രശ്നത്തിെൻറ ഗൗരവം വ്യക്തമായതായും കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഊർജിതാന്വേഷണം നടത്തുന്നുണ്ടെന്നും കേന്ദ്രസർക്കാറിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.
പി.എം.സി ബാങ്കിൽ 4,355 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായതിനെ തുടർന്ന് പണം പിൻവലിക്കുന്നതിന് ആർ.ബി.ഐ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇക്കാലയളവിൽ 40,000 രൂപ മാത്രമാണ് നിക്ഷേപകർക്ക് പിൻവലിക്കാൻ കഴിയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.