ജയിൽപുള്ളികളെ സന്ദർശിക്കുന്നത് പരിമിതപ്പെടുത്തൽ: വിധി സുപ്രീംകോടതി ശരിവെച്ചു
text_fieldsന്യൂഡൽഹി: ജയിൽപുള്ളികളെ സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അഭിഭാഷകർക്കുമുള്ള അവസരം ആഴ്ചയിൽ രണ്ടുതവണയായി പരിമിതപ്പെടുത്തിയ ഡൽഹി ഹൈകോടതി വിധി സുപ്രീംകോടതി ശരിവെച്ചു.
വിചാരണയിലുള്ളവർക്ക് അഭിഭാഷകരെ കാണാനുള്ള അവസരം പരിമിതപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജയിലിലെ സൗകര്യങ്ങളും തടവുകാരുടെ എണ്ണവും പരിഗണിച്ച് സർക്കാറിന്റെ നയപരമായ തീരുമാനമാണിതെന്നും ഹൈകോടതി ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്നും ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.