അഞ്ചാം വർഷക്കാരിൽ 65ന് മുകളിലുള്ളവർക്ക് ഇത്തവണ ഹജ്ജ്
text_fieldsന്യൂഡൽഹി: അഞ്ചാം തവണ ഹജ്ജിന് അപേക്ഷിച്ചവരിൽ 65 വയസ്സിനു മുകളിലുള്ള 1965 പേരെ ഇൗവർഷം കൊണ്ടുപോകാൻ സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്ര സർക്കാർ അവിചാരിതമായി നയം മാറ്റിയതുമൂലം ഹജ്ജ് യാത്രക്ക് കഴിയാതിരുന്ന 19,000 പേരിൽനിന്ന് വയസ്സ് അടിസ്ഥാനമാക്കി പത്തിലൊന്നു പേരെ കൊണ്ടുപോകാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിെൻറ ഇടക്കാല ഉത്തരവ്.
എന്നാൽ, 65 വയസ്സുകാരായ അപേക്ഷകരുടെ കവറിൽ കൂടെ അപേക്ഷിച്ച 65 വയസ്സ് തികയാത്തവരെ കൊണ്ടുപോകില്ല. തങ്ങളോടൊപ്പം അപേക്ഷിച്ച 65 വയസ്സിൽ താെഴയുള്ളവരെ ഒഴിവാക്കി ഒറ്റക്കു വേണം ഇവർ പോകാൻ. ഇവർക്ക് വൈകി അനുവദിച്ച ക്വോട്ടയായതിനാൽ മിനയുടെ അതിർത്തിക്കു പുറത്തായിരിക്കും താമസസൗകര്യം. കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച ഇൗ ഉപാധിയും സുപ്രീംകോടതി ശരിവെച്ചു.
ഉപാധികളോടെ പോകാൻ തയാറാകാത്തവരുടെ സീറ്റ് വെയ്റ്റിങ് ലിസ്റ്റിലുള്ളവർക്കിടയിൽ വിതരണം ചെയ്യുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ഉപാധിപ്രകാരം 65 വയസ്സ് കഴിഞ്ഞ ഭർത്താവിനൊപ്പം അപേക്ഷിച്ച 65 തികയാത്ത ഭാര്യമാരും 65 കഴിഞ്ഞ് പ്രായത്തിെൻറ അവശതയനുഭവിക്കുന്നവർക്കൊപ്പം സഹായത്തിനായി പോകുന്ന 65ൽ താഴെയുള്ളവരും പുറത്താകും. അവരില്ലാതെ പോകാൻ മറ്റുള്ളവർ തയാറായില്ലെങ്കിൽ വിധിയുടെ ഗുണഫലം ലഭിക്കുകയുമില്ല. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുെട കൈവശം ബാക്കിവരുന്ന 3677 സീറ്റുകൾ വെയ്റ്റിങ് ലിസ്റ്റിൽ അവശേഷിക്കുന്ന അപേക്ഷകരുടെ എണ്ണത്തിെൻറ അനുപാതത്തിൽ സംസ്ഥാനങ്ങൾക്ക് വീതിച്ചുനൽകുമെന്നും ഉത്തരവിൽ തുടർന്നു.
65 വയസ്സിനു മുകളിലുള്ള അഞ്ചാം വർഷക്കാർക്ക് അവസരം നൽകിയത് ഇൗ വർഷത്തേക്കു മാത്രമാണെന്നും ഭാവിയിൽ ഇെതാരു കീഴ്വഴക്കമായിരിക്കില്ലെന്നും സുപ്രീംകോടതി ഒാർമിപ്പിച്ചു. നിലവിലുണ്ടായിരുന്ന നയം അനുസരിച്ച് അഞ്ചാം തവണ ഹജ്ജിന് അപേക്ഷിച്ച് ഉറപ്പിച്ചിരിക്കുന്നവരെ പരിഗണിക്കേണ്ട ബാധ്യത കേന്ദ്ര സർക്കാറിനുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചതിെൻറ അടിസ്ഥാനത്തിൽ ഹജ്ജ് കമ്മിറ്റിക്കുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ മാധവി ദിവാൻ നിലപാട് അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.