Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'കണ്ടാൽ മതി,...

'കണ്ടാൽ മതി, എണ്ണേണ്ട... ബാലറ്റിലേക്കൊരു തിരിച്ചുപോക്കില്ല'; വിവിപാറ്റിലെ സുപ്രീംകോടതി വിധി പറയുന്നതെന്ത്...

text_fields
bookmark_border
vvpat
cancel

വിവിപാറ്റ് സംബന്ധിച്ച ഹരജികൾ കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും ഒത്തുനോക്കണമെന്നായിരുന്നു ഹരജികളിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. എന്നാൽ, തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി​പ്പി​ന്‍റെ വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ൽ വി​വി​പാ​റ്റ്​ സ്ലി​പ്​ മു​ഴു​വ​ൻ ഒ​ത്തു​നോ​ക്കു​ക​യെ​ന്ന അ​ധി​ക​ഭാ​രം തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ന്‍റെ ത​ല​യി​ൽ വെ​ച്ചു​കെ​ട്ടാ​നാ​വി​ല്ലെന്ന് സുപ്രീംകോടതി വിധിച്ചു. സാ​​ങ്കേ​തി​ക വി​ദ്യ​യു​ടെ പു​രോ​ഗ​തി​ക്കി​ട​യി​ൽ ബാ​ല​റ്റ്​ പേ​പ്പ​ർ സ​​മ്പ്ര​ദാ​യ​ത്തി​ലേ​ക്ക്​ തി​രി​ച്ചു പോ​ക​ണ​മെ​ന്ന ആ​വ​ശ്യം യു​ക്​​തി​സ​ഹ​മ​ല്ല. വിവിപാറ്റ് സ്ലിപ്പ് വോട്ടർമാർക്ക് ഒത്തുനോക്കാൻ നൽകണമെന്നും ശേഷം അത് ബാലറ്റ് ബോക്സിൽ സൂക്ഷിക്കണമെന്നുമുള്ള ആവശ്യവും പരമോന്നത കോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഹരജി തള്ളിയത്. അതേസമയം, കോടതി ചില മാറ്റങ്ങൾ നിർദേശിച്ചിട്ടുമുണ്ട്. അവ വിശദമായി പരിശോധിക്കാം.




എന്താണ് വിവിപാറ്റ്? എന്തിനാണ് വിവിപാറ്റ്?

'വോട്ടർ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍' എന്നതിന്‍റെ ചുരുക്കെഴുത്താണ് വിവിപാറ്റ്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഇലക്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമാണ് വിവിപാറ്റുകൾ നിർമിക്കുന്നത്. ഇലക്രട്രോണിക് വോട്ടിങ്ങ് മെഷീനുകൾക്കൊപ്പം ഘടിപ്പിക്കാവുന്ന പ്രിന്‍ററാണ് ലളിതമായി പറഞ്ഞാൽ വിവിപാറ്റ്. പ്രിന്‍ററുംപ്രിന്‍റ് ചെയ്ത സ്ലിപ്പുകൾ സൂക്ഷിക്കുന്ന പെട്ടിയും സ്റ്റാറ്റസ് ഡിസ്പ്ലേ യൂണിറ്റുമടക്കം രണ്ട് ഘടകങ്ങളാണ് വിവിപാറ്റിന് ഉള്ളത്. വോട്ടർ ഇ.വി.എമ്മിൽ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ വിവിപാറ്റിൽനിന്ന് ഒരു കടലാസ് അച്ചടിച്ചു വരും. ആ പേപ്പർ രസീതുകളിൽ വോട്ട് ചെയ്യപ്പെട്ട സ്ഥാനാർഥിയുടെ ചിത്രവും തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. വോട്ടർമാർക്ക് ആ പേപ്പർ സ്ലിപ്പ് കണ്ടുകൊണ്ട് സ്ഥാനാര്‍ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താം. ഇതിന് ഏഴ് സെക്കന്‍റ് സമയമാണ് ലഭിക്കുക. സ്ലിപ്പ് കൈയിലെടുക്കാനോ ബൂത്തുകൾക്ക് പുറത്തേക്ക് കൊണ്ട് പോകാനോ പറ്റില്ല. ഏഴ് സെക്കന്‍റിന് ശേഷം രസീതുകൾ വിവിപാറ്റ് മെഷീനിന്‍റെ അടിഭാഗത്തെ പെട്ടിയിലേക്ക് വീഴും. തുടർന്ന് ഒരു ബീപ് ശബ്ദം മെഷീനിൽ നിന്ന് കേൾക്കുന്നതോടെ വോട്ടിങ് പൂർത്തിയാകും.




കോടതിയിൽ പോയത് ആരൊക്കെ?

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) എന്ന സംഘടന 2023 മാർച്ചിൽ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് വോട്ടിങ് മെഷീനിലെ കണക്കും വിവിവാറ്റ് സ്ലിപ്പുകളും തമ്മിൽ ഒത്തുനോക്കണമെന്നായിരുന്നു ആവശ്യം. ഒത്തുനോക്കൽ വേഗത്തിലാക്കാൻ വിവിപാറ്റുകളിൽ ബാർകോഡുകൾ ഉപയോഗിക്കാമെന്ന നിർദേശവും എ.ഡി.ആർ മുന്നോട്ടുവെച്ചു. ഇലക്ട്രോണിക് യന്ത്രങ്ങൾ ഉപയോഗിച്ച് വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാമോയെന്നതും ഓരോ പാർട്ടി ചിഹ്നങ്ങൾക്കും ബാർകോഡ് നൽകാമോയെന്നതും തെരഞ്ഞെടുപ്പ് കമീഷന് പരിഗണിക്കാവുന്ന വിഷയങ്ങളാണെന്ന് വെള്ളിയാഴ്ച വിധിപറഞ്ഞുകൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

എന്തിനാണ് തെരഞ്ഞെടുപ്പ് കമീഷൻ വിവിപാറ്റ് സംവിധാനം കൊണ്ടുവന്നത്?

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെക്കുറിച്ച് പല പാർട്ടികൾക്കും ആദ്യകാലം മുതൽക്കേ സംശയമുണ്ടായിരുന്നു. 2010ലാണ് വിവിപാറ്റ് എന്ന ആശയം തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ടുവെക്കുന്നത്. ഇലക്ട്രോണിക് യന്ത്രത്തിലൂടെയുള്ള വോട്ടിങ് സുതാര്യമാക്കുക ലക്ഷ്യമിട്ടായിരുന്നു ഇത്. 2011ലാണ് വിവിപാറ്റിന്‍റെ ആദ്യ പരീക്ഷണം നടന്നത്. 2013 ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ വിദഗ്ധ സമിതി വിവിപാറ്റ് സംവിധാനം ഉപയോഗിക്കാൻ അനുമതി നൽകി. ആ വർഷം അവസാനം തെരഞ്ഞെടുപ്പ് നിയമത്തിൽ ഇതിനനുസൃതമായ ഭേദഗതികൾ വരുത്തുകയും ചെയ്തു.

2013ൽ നാഗാലാൻഡിലെ നോക്സെൻ നിയമസഭ മണ്ഡലത്തിലാണ് രാജ്യത്ത് ആദ്യമായി വിവിപാറ്റ് സംവിധാനം തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചത്. തുടർന്ന് ഘട്ടംഘട്ടമായി വിവിപാറ്റ് വ്യാപകമാക്കാൻ തെര. കമീഷൻ തീരുമാനിച്ചു.




എന്തുകൊണ്ടാണ് അഞ്ച് ബൂത്തുകളിലെ വിവിപാറ്റുകൾ മാത്രം എണ്ണുന്നത്?

ഓ​രോ മ​ണ്ഡ​ല​ത്തി​ലെ​യും അ​ഞ്ചു പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ലെ വോ​ട്ടു​യ​ന്ത്ര​വും വി​വി​പാ​റ്റും ഒ​ത്തു​നോ​ക്കു​ക​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ ഇ​പ്പോ​ൾ ചെ​യ്തു വ​രു​ന്ന​ രീതി. 2018ലാണ് വിവിപാറ്റ് സംവിധാനത്തിന്‍റെ കൃത്യത ഉറപ്പാക്കാനുള്ള ഒരു രീതി കണ്ടെത്താൻ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനോട് തെ. കമീഷൻ ആവശ്യപ്പെടുന്നത്. ആദ്യം, ഏതെങ്കിലുമൊരു ബൂത്ത് തെരഞ്ഞെടുത്ത് വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നതായിരുന്നു രീതി. ഇത് പിന്നീട് ഒരു മണ്ഡലത്തിലെ അഞ്ച് ബൂത്തുകൾ എന്ന നിലയിലേക്ക് വർധിപ്പിച്ചു. നറുക്കെടുപ്പിലൂടെയാണ് ഈ അഞ്ച് ബൂത്തുകൾ തീരുമാനിക്കുക.

കൂടുതൽ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറല്ലാത്തതെന്ത്?

പേപ്പർ സ്ലിപ്പുകൾ എണ്ണുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് തെരഞ്ഞെടുപ്പ് കമീഷൻ ഉയർത്തിയത്. ഒരു പോളിങ് സ്റ്റേഷനിലെ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളും ഒത്തുനോക്കുന്നതിന് ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഒരു മണിക്കൂർ സമയം വേണമെന്ന് കമീഷൻ കോടതിയെ അറിയിച്ചു. മാത്രവുമല്ല, വോട്ട് യന്ത്രത്തിലെ വോട്ട് എണ്ണി പൂർത്തിയായ ശേഷമേ വിവിപാറ്റ് എണ്ണൽ ആരംഭിക്കാനാകൂ. ഇത് കാരണം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നത് ഏറെ സമയം വൈകുന്ന പ്രവൃത്തിയാകുമെന്നും കമീഷൻ അറിയിച്ചു.അടിസ്ഥാന സൗകര്യങ്ങളുടെയും ആളുകളുടെയും ലഭ്യതക്കുറവ് ഉൾപ്പെടെയുള്ള കാരണങ്ങളും ഉയർത്തിക്കാട്ടി.

എന്തിനാണ് രാഷ്ട്രീയ പാർട്ടികൾ വിവിപാറ്റ് സ്ലിപ്പുകളുടെ വ്യാപകമായ പരിശോധന ആവശ്യപ്പെടുന്നത്?

വോട്ടിങ് സുതാര്യമാക്കുന്നതിനാണ് കൂടുതൽ ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന് രാഷ്ട്രീയ പാർട്ടികൾ, പ്രധാനമായും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഫലപ്രഖ്യാപനത്തിൽ താമസമുണ്ടാകുന്നുവെന്നതിനേക്കാൾ പ്രധാനപ്പെട്ടതാണ് സുതാര്യമായ തെരഞ്ഞെടുപ്പ് നടന്നുവെന്ന് ഉറപ്പാക്കലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. 100 ശതമാനം വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന് കഴിഞ്ഞ ഡിസംബറിൽ ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമീഷന് മുന്നിൽ ആവശ്യമുയർന്നെങ്കിലും കമീഷൻ നിരാകരിക്കുകയാണുണ്ടായത്.




തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ന്​ കോ​ട​തി​ നൽകിയ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ എന്തൊക്കെ?

മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്‍റെ ഹരജി സുപ്രീംകോടതി തള്ളിയെങ്കിലും തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ന്​ കോ​ട​തി​ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ നൽകിയിട്ടുണ്ട്.

1. വി​വി​പാ​റ്റ്​ യ​ന്ത്ര​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ഹ്​​നം ലോ​ഡ്​ ചെ​യ്ത എ​ല്ലാ യൂ​നി​റ്റു​ക​ളും ക​ണ്ടെ​യ്​​ന​റു​ക​ളി​ലാ​ക്കി ബ​ന്ധ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​യോ പ്ര​തി​നി​ധി​യോ സാ​ക്ഷ്യ​പ്പെ​ടു​ത്തി സീ​ൽ ചെ​യ്ത്​ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്ക​ണം. ഫ​ല​പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ്​ ചു​രു​ങ്ങി​യ​ത്​ 45 ദി​വ​സം ഈ ​യൂ​നി​റ്റു​ക​ളും വോ​ട്ടു​യ​ന്ത്ര​വും സ്​​ട്രോ​ങ്​ റൂ​മി​ൽ സൂ​ക്ഷി​ച്ചി​രി​ക്ക​ണം. വോ​ട്ടു​യ​ന്ത്ര​ത്തി​ന്‍റെ അ​തേ സു​ര​ക്ഷി​ത​ത്വം ഈ ​യൂ​നി​റ്റു​ക​ൾ​ക്കും ന​ൽ​ക​ണം. മേ​യ്​ ഒ​ന്നു മു​ത​ൽ ഇ​ത്​ ന​ട​പ്പാ​ക്ക​ണം.

2. ര​ണ്ടാം സ്ഥാ​ന​ത്തോ മൂ​ന്നാം സ്ഥാ​ന​ത്തോ എ​ത്തി​യ സ്ഥാ​നാ​ർ​ഥി​ക്ക്​ ബേ​ൺ​ഡ്​ മെ​മ്മ​റി സെ​മി​ക​ൺ​ട്രോ​ള​ർ പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ടാ​ൻ അ​വ​കാ​ശ​മു​ണ്ട്. ഒ​രു ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഓ​രോ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ​യും വോ​ട്ടു​യ​ന്ത്ര​ങ്ങ​ളി​ലെ അ​ഞ്ചു ശ​ത​മാ​നം വ​രെ ബേ​ൺ​ഡ്​ മെ​മ്മ​റി സെ​മി​ക​ൺ​ട്രോ​ള​റു​ക​ളാ​ണ്​ ഫ​ലം പ്ര​ഖ്യാ​പി​ച്ച്​ ഏ​ഴു ദി​വ​സ​ത്തി​ന​കം പ​രി​ശോ​ധ​ന​ക്ക്​ ആ​വ​ശ്യ​പ്പെ​ടാ​വു​ന്ന​ത്. അ​പേ​ക്ഷ ന​ൽ​കു​ന്ന സ്ഥാ​നാ​ർ​ഥി​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്‍റെ ചെ​ല​വ്​ വ​ഹി​ക്കേ​ണ്ട​ത്. വോ​ട്ടു​യ​ന്ത്ര​ത്തി​ൽ കൃ​ത്രി​മം ക​ണ്ടെ​ത്തി​യാ​ൽ, ഈ ​ചെ​ല​വ്​ സ്ഥാ​നാ​ർ​ഥി​ക്ക്​ തി​രി​ച്ചു കൊ​ടു​ക്ക​ണം.

3. പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ എ​ഴു​തി​ക്കി​ട്ടി​യാ​ൽ, വോ​ട്ടു​യ​ന്ത്രം നി​ർ​മി​ച്ച ക​മ്പ​നി​യു​ടെ എ​ൻ​ജി​നീ​യ​ർ​മാ​ർ വോ​ട്ടു​യ​ന്ത്രം പ​രി​ശോ​ധി​ച്ച്​ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം. ഈ ​വോ​ട്ടു​യ​ന്ത്രം തി​രി​ച്ച​റി​യാ​ൻ പോ​ളി​ങ്​ ബൂ​ത്തി​ലെ സീ​രി​യ​ൽ ന​മ്പ​റു​മാ​യി സ്ഥാ​നാ​ർ​ഥി ഒ​ത്തു​നോ​ക്ക​ണം. പ​രി​ശോ​ധ​ന സ​മ​യ​ത്ത്​ സ്ഥാ​നാ​ർ​ഥി​യും അ​വ​രു​ടെ പ്ര​തി​നി​ധി​ക​ളും ഹാ​ജ​രു​ണ്ടാ​യി​രി​ക്ക​ണം. പ​രി​ശോ​ധ​ന ക​ഴി​ഞ്ഞാ​ൽ ജി​ല്ലാ ഇ​ല​ക്ട​റ​ൽ ​ഓ​ഫി​സ​ർ ബേ​ൺ​ഡ്​ മെ​മ്മ​റി​യു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പി​ക്ക​ണം.

ഓ​രോ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ​യും അ​ഞ്ചു പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ലെ വോ​ട്ടു​യ​ന്ത്ര​വും വി​വി​പാ​റ്റും ഒ​ത്തു​നോ​ക്കു​ക​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ ഇ​പ്പോ​ൾ ചെ​യ്തു വ​രു​ന്ന​ത്. വി​വി​പാ​റ്റ്​ സ്ലി​പ്പു​ക​ൾ എ​ണ്ണി​നോ​ക്കാ​ൻ ഇ​ല​ക്​​ട്രോ​ണി​ക്​ യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക, പാ​ർ​ട്ടി ചി​ഹ്​​ന​ങ്ങ​ൾ​ക്കൊ​പ്പം ബാ​ർ കോ​ഡ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക എ​ന്നി​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത പ​രി​​ശോ​ധി​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നോ​ട്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.




കോടതിയുടെ മറ്റ് നിരീക്ഷണങ്ങൾ

പോ​ൾ ചെ​യ്ത വോ​ട്ടു മു​ഴു​വ​ൻ വി​വി​പാ​റ്റ്​ സ്ലി​പ്പു​മാ​യി ഒ​ത്തു​നോ​ക്കു​ക എ​ന്ന​ത്​ മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്ന്​ സ്ഥാ​പി​ക്കാ​ൻ ഹരജിക്കാർക്ക് സാ​ധി​ച്ചി​ട്ടി​ല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ത​ന്‍റെ വോ​ട്ട്, യ​ന്ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും അ​ത്​ എ​ണ്ണി​യി​ട്ടു​ണ്ടെ​ന്നും മ​ന​സ്സി​ലാ​ക്കാ​ൻ വോ​ട്ട​ർ​ക്ക്​ മൗ​ലി​ക​മാ​യ അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​ന​യു​ടെ 19(1) വ​കു​പ്പു പ്ര​കാ​രം പൗ​ര​ന്​ ല​ഭ്യ​മാ​യ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം പ​ര​മ​മാ​യ ഒ​ന്ന​ല്ല. ഇ​ത്ത​രം അ​വ​കാ​ശ​ങ്ങ​ളി​ൽ യു​ക്​​ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ സ​ർ​ക്കാ​റി​ന്​ കൊ​ണ്ടു​വ​രാ​വു​ന്ന​താ​ണ്. ഈ ​കേ​സി​ലെ വി​ഷ​യം, വോ​ട്ട്​ ശ​രി​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​​ട്ടു​ണ്ടോ എ​ന്ന​റി​യാ​നു​ള്ള വോ​ട്ട​റു​ടെ അ​വ​കാ​ശം നി​റ​വേ​റ്റ​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന​താ​ണ്. പേ​പ്പ​ർ ബാ​ല​റ്റ്​ സ​മ്പ്ര​ദാ​യ​ത്തി​ൽ അ​ത്ത​ര​മൊ​രു അ​വ​കാ​ശം എ​ത്ര​മേ​ൽ നി​റ​വേ​റ്റി​യെ​ന്ന ചോ​ദ്യ​മാ​ണ്​ ഇ​വി​ടെ പ്ര​സ​ക്​​തം. സാ​​ങ്കേ​തി​ക വി​ദ്യ​യു​ടെ പു​രോ​ഗ​തി​ക്കി​ട​യി​ൽ ബാ​ല​റ്റ്​ പേ​പ്പ​ർ സ​​മ്പ്ര​ദാ​യ​ത്തി​ലേ​ക്ക്​ തി​രി​ച്ചു പോ​ക​ണ​മെ​ന്ന ആ​വ​ശ്യം യു​ക്​​തി​സ​ഹ​മ​ല്ലെന്ന് കോടതി നിരീക്ഷിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VVPATLok SabhaSupreme Court
News Summary - Supreme Court VVPAT judgment: What has changed and not changed?
Next Story