സഭാ തർക്കം: മൃതദേഹം സംസ്കരിക്കുന്നതിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി
text_fieldsഡല്‍ഹി: സഭാ തർക്ക കേസിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. മൃതദേഹം സംസ്കരിക്കുന്നത് ഏതു വികാരിയുടെ നേതൃത്വ ത്തില്‍ ആയിരിക്കണമെന്ന് കോടതിയുടെ വിഷയമല്ലെന്നും മൃതദേഹങ്ങളോട് എല്ലാവരും ആദരവു കാണിക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച വ്യക്തമാക്കി. മലങ്കര സഭ കേസില്‍ 2017ലെ സുപ്രീംകോടതി വിധി നടപ്പാക്കുന്നില്ലെന്നാരോപിച്ച് ഓര്‍ത്തഡോക്സ് സഭ നല്കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
മൃതദേഹങ്ങൾ സംസ്കരിക്കുന്ന വിഷയം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത് ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കിയത്. അന്തിമ കർമങ്ങൾ ആര് ചെയ്യുന്നു എന്നതല്ല വിഷയം.
മൃതദേഹം വഴിയിൽ കിടക്കുന്നത് ശരിയല്ല. 2017ലെ മലങ്കര കേസിലെ വിധി പള്ളിയുടെ ഭരണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ്.
മറ്റുവിഷയങ്ങള്‍ കോടതിയുടെ പരിഗണനയില്‍ ഇല്ല. മൃതദേഹങ്ങളോട് അനാദരവ് തുടര്‍ന്നാല്‍ കോടതിയലക്ഷ്യ ഹരജി തള്ളുമെന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കി. കേസ് ഫെബ്രുവരി അവസാന ആഴ്ചയിലേക്ക് മാറ്റിയ കോടതി കക്ഷികൾക്ക് സത്യവാങ്മൂലം നൽകാൻ സമയം അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.