Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭൂപതിവ് നിയമത്തിലെ...

ഭൂപതിവ് നിയമത്തിലെ സത്യവാങ്മൂലം: കേരള ചീഫ് സെക്രട്ടറി​യെ വിളിച്ചുവരുത്തുമെന്ന് സുപ്രീംകോടതി

text_fields
bookmark_border
ഭൂപതിവ് നിയമത്തിലെ സത്യവാങ്മൂലം: കേരള ചീഫ് സെക്രട്ടറി​യെ വിളിച്ചുവരുത്തുമെന്ന് സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: ഭൂ​പ​തി​വ് നി​യ​മം സം​ബ​ന്ധി​ച്ച കേ​സി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ഫ​യ​ല്‍ ചെ​യ്തി​ല്ലെ​ങ്കി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യെ വി​ളി​ച്ചു​വ​രു​ത്തു​മെ​ന്ന് കേ​ര​ള​ത്തി​ന് സു​പ്രീം​കോ​ട​തി​യു​ടെ മു​ന്ന​റി​യി​പ്പ്. തു​ട​ർ​ന്ന് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​ൻ കേ​ര​ള​ത്തി​ന് കോ​ട​തി ഒ​രാ​ഴ്ച​ത്തെ സ​മ​യം​കൂ​ടി അ​നു​വ​ദി​ച്ചു.

ക്വാ​റി ഉ​ട​മ​ക​ള്‍ ന​ല്‍കി​യ ഹ​ര​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ ഭൂ​പ​തി​വ് നി​യ​മ​പ്ര​കാ​രം ന​ല്‍കി​യ പ​ട്ട​യ​ഭൂ​മി മ​റ്റാ​വ​ശ്യ​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​മെ​ന്ന് കേ​ര​ളം സു​പ്രീം​കോ​ട​തി​യെ ര​ണ്ടാ​ഴ്ച മു​മ്പ് അ​റി​യി​ച്ചി​രു​ന്നു.

ഈ ​നി​ല​പാ​ട് സ​ത്യ​വാ​ങ്മൂ​ലം ആ​യി ഫ​യ​ല്‍ ചെ​യ്യാ​ന്‍ സു​പ്രീം​കോ​ട​തി സ​ര്‍ക്കാ​റി​നോ​ട് നി​ര്‍ദേ​ശി​ച്ചു. ഇ​ത് പാ​ലി​ക്കാ​ത്ത​തി​ല്‍ രോ​ഷം പ്ര​ക​ടി​പ്പി​ച്ചാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യെ വി​ളി​ച്ച് വ​രു​ത്തു​മെ​ന്ന് സു​പ്രീം​കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. സം​സ്ഥാ​ന സ​ര്‍ക്കാ​ർ നി​ർ​ദേ​ശം വ്യാ​ഴാ​ഴ്ച ല​ഭി​ച്ചു​വെ​ന്നും ഉ​ട​ൻ സ​ത്യ​വാ​ങ്മൂ​ലം ഫ​യ​ല്‍ ചെ​യ്യു​മെ​ന്നും സ്റ്റാ​ൻ​ഡി​ങ് കോ​ണ്‍സ​ല്‍ സി.​കെ. ശ​ശി കോ​ട​തി​യെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief SecretarySupreme Court
News Summary - Supreme Court will summon Kerala Chief Secretary
Next Story