മുത്തലാഖ് ഒഴികെ വിഷയങ്ങൾ പരിശോധിക്കില്ല –സുപ്രീം കോടതി
text_fieldsന്യൂഡൽഹി: മുത്തലാഖിനൊപ്പം ബഹുഭാര്യത്വം, നിക്കാഹ് ഹലാല (ചടങ്ങ് കല്യാണം) രീതികൾകൂടി കോടതി പരിശോധിക്കണമെന്ന സർക്കാർ താൽപര്യം അറ്റോണി ജനറൽ അറിയിച്ചെങ്കിലും ഭരണഘടന ബെഞ്ച് അനുകൂല നിലപാട് എടുത്തില്ല. കോടതിയുടെ സമയപരിധിയിൽനിന്നുകൊണ്ട് മൂന്നു വിഷയങ്ങളും ഒറ്റയടിക്ക് കൈകാര്യം ചെയ്യുക സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി.
എന്നാൽ, ബഹുഭാര്യത്വം, നിക്കാഹ് ഹലാല രീതികൾ ഭാവിയിൽ പരിശോധിക്കാനുള്ള സന്നദ്ധത കോടതി പ്രകടിപ്പിച്ചു. ഇൗ വിഷയങ്ങൾ ഭാവിയിൽ ഭരണഘടന ബെഞ്ചിന് പരിശോധിക്കാവുന്നതാണ്. മുത്തലാഖിെൻറ സാധുത മാത്രമാണ് പരിശോധിക്കുകയെന്ന തീരുമാനം വാദംകേൾക്കലിെൻറ തുടക്കത്തിൽ സുപ്രീംകോടതി അറിയിച്ചിരുന്നു. മുത്തലാഖ്, ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നീ മൂന്നു വിഷയങ്ങളാണ് രണ്ടംഗ ബെഞ്ച് നേരേത്ത ഭരണഘടന ബെഞ്ചിെൻറ പരിഗണനക്ക് വിട്ടതെന്ന് അറ്റോണി ജനറൽ പറഞ്ഞെങ്കിലും കോടതി സർക്കാർ നിലപാടിനെ പിന്തുണച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.