രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി
text_fieldsസൂറത്: ഗുജറാത്തിൽ രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 23കാരന് വധശിക്ഷ. സൂറതിലെ കോടതിയുടേതാണ് വിധി. പ്രത്യേക പോക്‌സോ കോടതി ജഡ്ജി ശകുന്തലാബെൻ സോളങ്കിയാണ് വിധി പ്രസ്താവിച്ചത്. സോളങ്കി പ്രഖ്യാപിച്ച ആദ്യ വധശിക്ഷ കൂടിയാണിത്.
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതിക്ക് ജീവപര്യന്തം തടവ് വിധിക്കുന്നത് പര്യാപതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിധി സ്വാഗതം ചെയ്യുന്നുവെന്നും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന മറ്റുള്ളവർക്കുള്ള പാഠം കൂടിയാണെന്നും കുട്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
2023 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ യൂസഫ് ഹാജത് (ഇസ്മായിൽ) കുട്ടിക്ക് ബിസ്ക്കറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് മാതാപിതാക്കളിൽ നിന്നും കുട്ടിയെ എടുക്കുകയായിരുന്നു. പിന്നീട് ആളില്ലാത്ത സ്ഥലത്തെത്തിയ ശേഷം കുട്ടിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നു. രാത്രിയായിട്ടും കുട്ടി തിരിച്ചെത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഹാജത് ഒളിവിലാണെന്ന് വിവരം ലഭിക്കുന്നത്. പിന്നീട് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെടുന്ന സമയത്ത് ഒരു വയസും ഒമ്പത് മാസവുമായിരുന്നു കുട്ടിയുടെ പ്രായം. ഒളിവിൽ പോയ പിന്നാലെ ഹാജതിനെ പൊലീസ് പിടികൂടി കസ്റ്റിഡിയിൽ വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.