Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:54 AM GMT Updated On
date_range 25 March 2022 6:15 AM GMTമാസ്കാണോയെന്ന് വെങ്കയ്യ നായിഡു, താടിയെന്ന് സുരേഷ് ഗോപി; രാജ്യസഭയിൽ ചിരി
text_fieldsbookmark_border
Listen to this Article
രാജ്യസഭയിൽ ചിരി പടർത്തി നടൻ സുരേഷ് ഗോപിയും അധ്യക്ഷൻ വെങ്കയ്യ നായിഡുവും തമ്മിലുള്ള സംസാരം. സഭയിൽ സംസാരിക്കാൻ എഴുന്നേറ്റ അംഗം സുരേഷ് ഗോപിയോട് താങ്കളുടെ മുഖത്ത് മാസ്കാണോ താടിയാണോ ഉള്ളത് എന്ന വെങ്കയ്യ നായിഡുവിന്റെ ചോദ്യമാണ് ചിരി പടർത്തിയത്. മാസ്കല്ല, തന്റെ പുതിയ ലുക് ആണെന്നും താടിയാണെന്നും സുരേഷ് ഗോപി മറുപടി നൽകി.
പുതിയ സിനിമയിലേക്ക് വേണ്ടിയാണ് ഈ ലുക് എന്നും നടൻ സൂചന നൽകി. വെങ്കയ്യ നായിഡുവിന്റെ ചോദ്യവും അതിന് സുരേഷ് ഗോപി നൽകിയ മറുപടിയും സഭയിൽ ചിരി പടർത്തി. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story