Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെ​യി​നു​ക​ളു​ടെ...

ട്രെ​യി​നു​ക​ളു​ടെ വേ​ഗം കൂ​ട്ടാ​ൻ 2000​ കോ​ടി​യു​ടെ പ​ദ്ധ​തി –മ​​ന്ത്രി സു​രേ​ഷ്​ പ്ര​ഭു

text_fields
bookmark_border
ട്രെ​യി​നു​ക​ളു​ടെ വേ​ഗം കൂ​ട്ടാ​ൻ 2000​ കോ​ടി​യു​ടെ പ​ദ്ധ​തി –മ​​ന്ത്രി  സു​രേ​ഷ്​ പ്ര​ഭു
cancel

ന്യൂ​ഡ​ൽ​ഹി:  ​െ​ട്ര​യി​നു​ക​ളു​ടെ വേ​ഗം കൂ​ട്ടാ​നു​ള്ള പ​ദ്ധ​തി​ക്കാ​യി  2,000​ കോ​ടി​യു​ടെ പ്ര​ത്യേ​ക ഫ​ണ്ട്​ മാ​റ്റി​വെ​ച്ച​താ​യി റെ​യി​ൽ​വേ മ​ന്ത്രി സു​രേ​ഷ്​ പ്ര​ഭു. ലോ​ക്​​സ​ഭ​യി​ൽ റെ​യി​ൽ​വേ വ​കു​പ്പ്​ ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​ക്ക്​ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.   ട്രെ​യി​നു​ക​ളു​ടെ വേ​ഗം 160 കി.​മീ മു​ത​ൽ 200 കി.​മീ വ​രെ വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ പ​ദ്ധ​തി. 

ഇ​തി​നാ​യി ​നി​ല​വി​ലു​ള്ള ട്രാ​ക്കു​ക​ൾ ബ​ല​പ്പെ​ടു​ത്തു​ക​യും ന​വീ​ക​രി​ക്കു​ക​യും​ ചെ​യ്യും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഡ​ൽ​ഹി^​കൊ​ൽ​ക​ത്ത,  ഡ​ൽ​ഹി^​മും​ബൈ റൂ​ട്ടു​ക​ളാ​ണ്​ ട്രാ​ക്​​ ബ​ല​പ്പെ​ടു​ത്തി വേ​ഗം വ​ർ​ധി​പ്പി​ക്കു​ക. ന​വീ​ക​രി​ച്ച ട്രെ​യി​നു​ക​ളു​ടെ വേ​ഗം 200 കി.​മീ  കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ബു​ള്ള​റ്റ്​ ​െ​ട്ര​യി​ൻ പ​ദ്ധ​തി​ക്ക്​ പു​റ​മെ​യാ​ണി​ത്​.

റെ​യി​ൽ​വേ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​ക്കാ​യി ഒ​രു ല​ക്ഷം കോ​ടി​യു​ടെ ഫ​ണ്ട്​ മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്​.  ഇ​ന്ത്യ​യി​ൽ ​െ​ട്ര​യി​ൻ അ​പ​ക​ട നി​ര​ക്ക്​ കു​റ​ഞ്ഞു​വ​രു​ന്നു​ണ്ട്​. ​പാ​ളം ന​വീ​ക​ര​ണ​ത്തി​നും കൂ​ടു​ത​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ള്ള കോ​ച്ച്​ നി​ർ​മി​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ​ വി​ദേ​ശ ക​മ്പ​നി​ക​ളു​ടെ സ​ഹാ​യ​വും തേ​ടു​ന്നു​ണ്ട്​. കൂ​ടു​ത​ൽ പു​തി​യ വ​ണ്ടി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്​ പ​ക​രം നി​ല​വി​ലു​ള്ള ​പാ​ള​ങ്ങ​ളും ​​​​െട്ര​യി​നു​ക​ളും മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ്​ ഉൗ​ന്ന​ൽ. 

ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ​നി​ന്ന​ല്ലാ​തെ​യു​ള്ള വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം ഫ​ലം ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്​. റെ​യി​ൽ​വേ​യു​ടെ ചെ​ല​വ്​ കു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കും തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്​.   അ​തേ​സ​മ​യം,​ കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്​​ഥാ​ന​ങ്ങ​ളു​ടെ റെ​യി​ൽ​വേ പ​ദ്ധ​തി​ക്ക്​ മു​ൻ സ​ർ​ക്കാ​ർ ന​ൽ​കി​യ​തി​നേ​ക്കാ​ൾ കൂ​ടി​യ  തു​ക ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​ർ ന​ൽ​കു​ന്നു​ണ്ട്​.​ കേ​ര​ള​ത്തി​ന്​ നേ​ര​ത്തേ 800​ കോ​ടി കി​ട്ടി​യി​രു​ന്ന​ത്​ ഇ​പ്പോ​ൾ 1200 കോ​ടി​യാ​യി ഉ​യ​ർ​ന്നു​വെ​ന്നും  മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suresh prbhutrain speed
News Summary - suresh prbhu train speed
Next Story