ലാഹോറിലേക്ക് എപ്പോഴും കയറാെമന്ന മുന്നറിയിപ്പാണ് മിന്നലാക്രമണം -ആർ.എസ്.എസ് നേതാവ്
text_fieldsനാഗ്പൂർ: ലാഹോറിലേക്ക് എപ്പോഴും കടന്നുെചല്ലാൻ ഇന്ത്യക്ക് സാധിക്കുമെന്ന് പാകിസ്താന് നൽകിയ മുന്നറിയിപ്പായിരുന്നു മിന്നലാക്രമണം എന്ന് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ.
രാജ്യെത്ത വർത്തമാനകാല അന്തരീക്ഷം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാർ. മൂന്ന് നാല് പ്രധാന പ്രവൃത്തികൾ നടപ്പിലാക്കുന്നതിനാണ് തങ്ങൾ സഖ്യസർക്കാർ രുപീകരിച്ചത്. കശ്മീരിെല സഖ്യസർക്കാറിെൻറ കീഴിൽ ൈസന്യം 300 ഒാളം തീവ്രവാദികളെ ഉൻമൂലനം ചെയ്തു. പ്രവൃത്തി പൂർത്തിയായി. തങ്ങൾ സ്ഥാനം ത്യജിച്ച് സഖ്യം വിട്ടുവെന്നും ഇന്ദ്രേഷ് പറഞ്ഞു.
മിന്നലാക്രമണം പോലുള്ള ആക്രമണങ്ങൾ കശ്മീർ സർക്കാറിെൻറ സഹായമില്ലാതെ പൂർത്തിയാക്കാൻ സാധിക്കില്ലായിരുന്നുവെന്ന് പറഞ്ഞ ആർ.എസ്.എസ് നേതാവ് പി.ഡി.പിെയ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.
ഞങ്ങൾ മിന്നലാക്രമണം നടത്തി. അത് പാകിസ്താനുള്ള സന്ദേശമായിരുന്നു. ലാഹോറിലേക്ക് എപ്പോൾ വേണമെങ്കിലും ഞങ്ങൾക്ക് കയറാനാകും, സൂക്ഷിക്കുക എന്നാണ് ഇതുെകാണ്ടുദ്ദേശിച്ചത്- ഇന്ദ്രേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.