സ്കൂളിൽ കുട്ടികളില്ല; പകരം ആടുകൾ
text_fieldsഇംഫാൽ: മണിപ്പൂരിലെ ഖേലാകോഹോങിലെ സ്കൂളിൽ വിദ്യാർഥികൾക്ക് പകരം ക്ലാസ്മുറികളിൽ ആടുകൾ. വിദ്യാഭ്യാസമന്ത്രി ടി.രാധാശ്യാം സ്കൂളിൽ നടത്തിയ മിന്നൽ സന്ദർശനത്തിനാലാണ് ക്ലാസ്റൂമുകളിൽ ആടുകളെ കണ്ടെത്തിയത്. എന്നാൽ, ഇൗ രണ്ട് ക്ലാസിലും കുട്ടികൾ ഉണ്ടെന്ന കണക്കുകളാണ് സ്കൂൾ അധികൃതർ സർക്കാറിന് സമർപ്പിച്ചിരുന്നത്.
അതേ സമയം, ഇല്ലാത്ത കുട്ടികളുടെ എണ്ണത്തിന് യൂനിഫോം, ഉച്ചഭക്ഷണം, പുസ്തകം എന്നിവക്കെല്ലാമുള്ള ആനുകൂല്യങ്ങളും സർക്കാറിൽ നിന്ന് നേടിയെടുത്തിരുന്നു. മന്ത്രി സന്ദർശനം നടത്തുേമ്പാൾ കുട്ടികളാരും തന്നെ ക്ലാസുകളിൽ ഉണ്ടായിരുന്നില്ല. ചില ടീച്ചർമാരും ഹാജരായിരുന്നില്ല.
അഞ്ച് വർഷം മുമ്പ് സ്കൂളിൽ 500 കുട്ടികളുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നു. പിന്നീട് കുട്ടികളുടെ എണ്ണം 32 ആയി കുറഞ്ഞു. നിലവിൽ രണ്ട് കുട്ടികൾ മാത്രമാണ് ഉള്ളത്. ഇൗ രണ്ട് പേർക്കാണ് നിരവധി പേരുടെ ആനുകൂല്യങ്ങൾ സ്കൂൾ അധികാരികൾ സ്വന്തമാക്കി വൻ അഴിമതി നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.