Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചുറ്റുനിന്നും വളഞ്ഞ്​ സായുധരായ മാവോവാദി കൂട്ടങ്ങൾ; മരണത്തിലേക്ക്​ എടുത്തെറിയപ്പെട്ട്​​ ജവാന്മാർ- ഛത്തീസ്​ഗഢിൽ സംഭവിച്ചത്​.....
cancel
Homechevron_rightNewschevron_rightIndiachevron_rightചുറ്റുനിന്നും വളഞ്ഞ്​...

ചുറ്റുനിന്നും വളഞ്ഞ്​ സായുധരായ മാവോവാദി കൂട്ടങ്ങൾ; മരണത്തിലേക്ക്​ എടുത്തെറിയപ്പെട്ട്​​ ജവാന്മാർ- ഛത്തീസ്​ഗഢിൽ സംഭവിച്ചത്​.....

text_fields
bookmark_border

റായ്​പൂർ: കാലിൽ​ വെടിയുണ്ട തറച്ച്​, കൈയിലെ മുറിവിന്​ കെട്ടുമായി ബിജാപൂർ ജില്ലാ ആശുപത്രിയിൽ കിടക്കുന്ന ജവാന്​ എല്ലാം ഉറപ്പ്​- ശനിയാഴ്ച മാവോവാദികൾ വിരിച്ച വലയിലേക്ക്​ നടന്നുചെല്ലുകയായിരുന്നു സൈനികർ. ''എത്താൻ ആവശ്യപ്പെട്ട സ്ഥലത്തെത്തു​േമ്പാൾ പ്രാഥമിക കാഴ്ചയിൽ ഒന്നുമുണ്ടായിരുന്നില്ല. കാത്തിരുന്ന്​ അവസാനം ആരുമില്ലെന്ന്​ ഉറപ്പാക്കി മടങ്ങുന്നതിനിടെയായിരുന്നു പതിയിരുന്നുള്ള ആക്രമണം''.

ഛത്തീസ്​ഗഢിലെ ബിജാപൂർ വനങ്ങളിലുണ്ടായ നക്​സൽ ആക്രമണത്തിൽ രക്​തസാക്ഷിത്വം പുൽകിയ സുരക്ഷ സൈനികർക്കായി തിരച്ചിൽ തുടരു​േമ്പാൾ സമീപകാലത്തെ ഏറ്റവും വലിയ ദുരന്തത്തിലേക്ക്​ നയിച്ചതെന്തെന്ന ചോദ്യം ബാക്കി. ​െവടിയേൽക്കാതെ ഒളിച്ചുനിൽക്കാൻ പോലുമാകാത്ത മേഖല തെര​ഞ്ഞുപിടിച്ച്​ 400 ഓളം മാവോവാദികൾ മൂന്നുവശത്തുനിന്നും സുരക്ഷ സൈനികരെ വളയുകയായിരുന്നു. യന്ത്രത്തോക്കുകൾക്ക്​ പുറമെ സ്​ഫോടക വസ്​തുക്കളും ഉപയോഗിച്ച്​ ആക്രമണം കനപ്പിച്ചതോടെ ജവാൻമാർ ഒരു നിമിഷം പകച്ചുപോയത്​ ആളപായം കൂട്ടി​.

ആദ്യമേ എല്ലാം നിശ്​ചയിച്ചുറപ്പിച്ചായിരുന്നു മാവോവാദികളുടെ നീക്കം. പരിസരത്തെ രണ്ടു ഗ്രാമങ്ങളിൽ ഒരാൾ പോലും ഇല്ലാതെ എല്ലാവരെയും നേരത്തെ ഒഴിപ്പിച്ചിരുന്നു. അപ്പോഴേ അപകടം മനസ്സിലാക്കാമായിരുന്നുവെന്ന്​ സൈനികർ പറയുന്നു. പക്ഷേ, അതുണ്ടായില്ല. ഒന്നും സംഭവിക്കാതെ അപായമൊഴിവായെന്ന ആത്​മവിശ്വാസത്തിൽ ഒട്ടും ഒരുക്കങ്ങളില്ലാതെ മടങ്ങുന്നതിനിടെയായിരുന്നു ചുറ്റുനിന്നും കൂട്ടമായി മാവോവാദികൾ ആയുധങ്ങളണിഞ്ഞ്​ ഒഴുകിയത്​. ഇടതൂർന്ന മരങ്ങളായതിനാൽ കാണാൻ പോലുമായില്ലെന്ന്​ സൈനികർ ഓർക്കുന്നു.

ടാറെം ക്യാമ്പിൽനിന്ന്​ 12 കിലോമീറ്റർ അകലെയുള്ള തെകുലുഗുദാമിലാണ്​ ആദ്യം വെടിവെപ്പുണ്ടായത്​. സുരക്ഷ സൈനികർ പരിസരത്തെ വീടുകളിൽ അഭയം തേടാൻ ശ്രമിച്ചെങ്കിലും ബുള്ളറ്റുകളും ഗ്രനേഡുകളുമായിരുന്നു അവരെ സ്വാഗതം ചെയ്​തത്​. ഇതോടെ, പിന്തിരിഞ്ഞ്​ മലനിരകൾ വിട്ട്​ താഴ്​വരകളിലേക്ക്​ എത്തിയതോടെ അപകടം കൂടി. ഏഴു മൃതദേഹങ്ങളാണ്​ ഇവിടെനിന്നു മാത്രം കണ്ടുകിട്ടിയത്​.

പതിയിരുന്നുള്ള നീക്കത്തിൽ എന്തു ചെയ്യണമെന്ന്​ നിശ്​ചയമില്ലാതെ വന്നത്​ വെല്ലുവിളിയായെന്ന്​ സി.ആർ.പി.എഫ്​ ഡയറക്​ടർ ജനറൽ കുൽദീപ്​ സിങ്​ പറഞ്ഞു.

സുക്​മയിൽനിന്ന്​ രണ്ടും ബിജാപൂരിലെ മൂന്നു ക്യാമ്പിൽനിന്ന്​ അവശേഷിച്ചവരുമായി മൊത്തം 10 സംഘങ്ങളാണ്​ പുറപ്പെട്ടിരുന്നത്​. ബിജാപൂരിൽനിന്നുള്ള സംഘം ഏ​പ്രിൽ രണ്ടിനു തന്നെ പുറപ്പെട്ടിരുന്നു. അലിപുഡ, ജൊനഗുഡ എന്നിവിടങ്ങൾ വരെ നീങ്ങാനായിരുന്നു ഇവർക്ക്​ നിർദേശം. ഇവർക്കാണ്​ കാര്യമായി അടികിട്ടിയതും.

ഏറ്റവും കൂടുതൽ പേർ മരിച്ചത്​ സി.ആർ.പി.എഫ്​, ഡി.ആർ.ജി എന്നിവയിൽനിന്നാണ്​- എട്ടു പേർ. ഏഴ്​ കോബ്ര കമാൻഡർമാരും ഒരു ബസ്​തരിയ ബറ്റാലിയൻ ഉദ്യോഗസ്​ഥനും രക്​തസാക്ഷികളായപ്പോൾ ​സ്​പെഷൽ ടാസ്​ക്​ ഫോഴ്​സിൽനിന്നാണ്​ അവശേഷിച്ചവർ. ഒരു സി.ആർ.പി.എഫ്​ ഇൻസ്​പെക്​ടറെ കാണാതായിട്ടുമുണ്ട്​. 10-12 മാവോവാദികൾ വെടിവെപ്പിൽ കൊല്ലപ്പെട്ടതായാണ്​ കണക്കാക്കുന്നത്​. 31 സുരക്ഷ സൈനികർക്ക്​ പരിക്കറ്റിട്ടുണ്ട്​.

വിവരമറിഞ്ഞ്​ പരിക്കേറ്റവരെ ആശുപത്രിയിലേക്ക്​ മാറ്റാൻ ഹെലികോപ്​റ്ററുകൾ എത്തിയിരുന്നുവെങ്കിലും വെടിവെപ്പ്​ അവസാനിച്ച്​ മാവോവാദികൾ പിൻവലിഞ്ഞ ശേഷമാണ്​ അവക്ക്​ നിലത്തിറങ്ങാനായത്​.

മരങ്ങളുടെ സാന്നിധ്യം കുറവാണെങ്കിലും ഉള്ളവ​ മറയാക്കി വെടിയുണ്ടകൾ തീരുംവരെ പ്രത്യാക്രമണം നടന്നതിന്​ പരിസരത്തെ മരങ്ങൾ സാക്ഷി. ആക്രമണത്തിനിടെ കൊല്ലപ്പെട്ട സുരക്ഷ സൈനികരുടെ അത്യാധുനിക തോക്കുകളും മാവോവാദികൾ കൊള്ളയടിച്ചിട്ടുണ്ട്​.

ഏറെ അപകടകാരയായ ഒരു നക്​സൽ കമാൻഡർ മഡ്​വി ഹിദ്​മ ​പ്രദേശത്ത്​ തമ്പടിച്ചതായി രഹസ്യ വിവരത്തെ തുടർന്നായിരുന്നു സൈനിക നീക്കം. അഞ്ചു വ്യത്യസ്​ത മേഖലകളിൽ തമ്പടിച്ച 2,000 ഓളം സൈനികരാണ്​ നീക്കത്തിൽ പങ്കാളികളായത്​.ഏപ്രിൽ രണ്ട്​, മൂന്ന്​ തീയതികളിൽ വിവിധ യൂനിറ്റുകളിൽനിന്ന്​ പുറപ്പെട്ട്​ ജുനഗഡയിൽ സംഗമിച്ച സംഘത്തെ നക്​സലുകൾ രാവിലെ 10 മണിയോടെ പതിയിരുന്ന്​ ആക്രമിക്കുകയായിരുന്നു. ഉച്ചക്കു ശേഷവും ​​വെടിവെപ്പ്​ തുടർന്നു. ആദ്യ ദിവസം അഞ്ചു മൃതദേഹങ്ങളും ഞായറാഴ്ച അവശേഷിച്ച 17ഉം കണ്ടെടുത്തു.

മാവോവാദി സാന്നിധ്യം വലിയ തലവേദന സൃ​ഷ്​ടിക്കുന്ന ബസ്​തർ മേഖലയിൽ പുതുതായി അഞ്ച്​ യൂനിറ്റ്​ സുരക്ഷ ​സൈനികരെ വിന്യസിച്ചതിലുള്ള പ്രതികാരമാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ സി.ആർ.പി.എഫ്​ മേധാവി പറഞ്ഞു.

40 ലക്ഷം രുപ തലക്ക്​ വിലയിട്ട്​ മാവോവാദി നേതാവാണ്​ ഹിദ്​മ. സുക്​മ- ബിജാപൂർ മേഖലയിലെ മാവോവാദി ബറ്റാലിയൻ നേതൃത്വവും ഇയാൾക്കാണ്​. 2013ൽ 25 സി.ആർ.പി.എഫ്​ ജവാന്മാരുടെ വീരമൃത്യുവിനു പിന്നിലും ഹിദ്​മയാണെന്നാണ്​ കരുതുന്നത്​.

ദണ്ഡേവാഡയിൽ പൊലീസ്​ സ്​ഥാപിച്ച റസീവർ വഴി മാവോ വാദികൾക്കിടയിലെ വാർത്ത വിനിമയം ചോർത്തിയാണ്​ രഹസ്യ വിവരങ്ങൾ സുരക്ഷ സേന സംഘടിപ്പിക്കുന്നത്​. എന്നാൽ, ഇത്​ തിരിച്ചറിഞ്ഞ്​ കൃത്രിമമായി വിവരങ്ങൾ പങ്കുവെച്ച്​ സൈനികരെ കുരുക്കുന്നതിന്‍റെ ഏറ്റവുമൊടുവിലെ തെളിവാണിതെന്ന്​ സുരക്ഷ സേന തന്നെ സംശയിക്കുന്നു.

സമീപകാലത്തെ ഏറ്റവുംവലിയ നക്​സൽ ആക്രമണം നടന്നത്​ 2010ലാണ്​. ദ​േണ്ഡവാഡയിലെ ചിന്തയ്​നറിൽ 76 സുരക്ഷ ഉദ്യോഗസ്​ഥരാണ്​ അന്ന്​ മാവോവാദി ആക്രമണത്തിൽ രക്​തസാക്ഷിത്വം വരിച്ചത്​. കോൺഗ്രസ്​ നേതാവ്​ വി.സി ശുക്ല ഉൾപെടെ കൊല്ലപ്പെട്ടതും ഇതേ മേഖലയിലാണ്​. ദണ്ഡേവാഡ- സുക്​മ- ബിജാപൂർ അച്ചുതണ്ട്​ കേന്ദ്രീകരിച്ച്​ ഇപ്പോഴും സജീവമായ മാവോവാദികളുടെ ആക്രമണത്തിൽ 2010 മുതൽ 175 ജവാന്മാരാണ്​ വീരമൃത്യു വരിച്ചത്​. ആക്രമണങ്ങളിലേറെയും ഫെബ്രുവരി മുതൽ ജൂൺ അവസാനം വരെയുള്ള സമയത്താകും.

വിദൂരതയും കൊടുംവനവും ഭരണത്തിന്​ എത്തിപ്പിടിക്കാൻ ഇനിയും സാധ്യമാകാത്തതുമുൾപെടെ പ്രശ്​നങ്ങളാണ്​ ബസ്​തർ മേഖല ഇപ്പോഴും മാവോവാദി നേതൃത്വത്തിൽ നിലനിർത്തുന്നത്​. നല്ല റോഡുകൾ പ്രദേശ​ത്ത്​ എവിടെയുമില്ല. അതോടെ, മാവോവാദികളെ തേടിയെത്തുന്ന സുരക്ഷ ഉദ്യോഗസ്​ഥർ ശരിക്കും ബലിയാടുകളായി മാറുക സ്വാഭാവികം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChattisgarhCRPFMaoists
News Summary - "Surprised And Ambushed": 400 Maoists Surrounded CRPF Jawans From 3 Sides
Next Story