പോളിങ് ഓഫിസർക്കും സേനക്കും കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട..? ഇതെന്തു ന്യായമെന്ന് തൃണമൂൽ കോൺഗ്രസ്
text_fieldsന്യൂഡൽഹി: വോെട്ടണ്ണൽ കേന്ദ്രങ്ങളിൽ സ്ഥാനാർഥികൾക്കും പോളിങ് ഏജൻറുമാർക്കും പ്രവേശിക്കാൻ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തെരഞ്ഞെടുപ്പ് കമീഷൻ പോളിങ് ഒാഫിസർമാരെയും കേന്ദ്ര സായുധ സേനയെയും അതിൽനിന്നൊഴിവാക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ്. കൗണ്ടിങ് സ്റ്റേഷനു പുറത്തു നിയോഗിക്കുന്ന ആയിരക്കണക്കിന് സായുധ സേനാംഗങ്ങളുടെ ജീവന് ഒരു വിലയും കൽപിക്കാത്ത നടപടിയാണിതെന്ന് തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിൽ പറയുന്നു.
കൗണ്ടിങ് സ്റ്റേഷനുള്ളിൽ പ്രവേശിക്കാൻ സ്ഥാനാർഥികളും അവരുടെ പോളിങ് ഏജൻറുമാരും 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ വാക്സിൻ രണ്ടു ഡോസുമെടുത്ത സർട്ടിഫിക്കറ്റോ ഹാജരാക്കണമെന്ന് കർശനമായി ആവശ്യപ്പെടുന്ന നിർദേശം തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
എന്നാൽ, പോളിങ് ഒാഫിസർമാർക്കോ സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്ന 24,000 സായുധസേനാംഗങ്ങൾക്കോ ഇൗ നിബന്ധന ബാധകമാക്കിയിട്ടില്ല. ഇത് വൈരുധ്യമാണെന്നും തൃണമൂൽ ചൂണ്ടിക്കാട്ടി. വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണുന്നതിനു മുമ്പായി തപാൽ േവാട്ടുകൾ എണ്ണണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.