വാടക ഗർഭം: പുറത്തുനിന്ന് അണ്ഡം സ്വീകരിക്കാൻ കോടതി അനുമതി
text_fieldsന്യൂഡൽഹി: കേന്ദ്ര വിലക്ക് മറികടന്ന് വാടക ഗർഭത്തിന് പുറത്തുനിന്ന് അണ്ഡം സ്വീകരിക്കാൻ ഏഴ് ദമ്പതികൾക്ക് സുപ്രീംകോടതി അനുമതി നൽകി. പുറത്തുനിന്ന് അണ്ഡം സ്വീകരിക്കുന്നത് വിലക്കുന്ന കേന്ദ്രചട്ടം ഏഴുപേരുടെ കാര്യത്തിൽ സ്റ്റേ ചെയ്താണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സഞ്ജയ് കരോൾ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.വാടക ഗർഭധാരണ (നിയന്ത്രണ) നിയമത്തിലെ ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്താണ് ഏഴ് സ്ത്രീകൾ സുപ്രീംകോടതിയെ സമീപിച്ചത്.
ഈ ഭേദഗതി പ്രകാരം വാടക ഗർഭധാരണത്തിന് ശ്രമിക്കുന്ന ദമ്പതികൾ സ്വന്തം ബീജവും അണ്ഡവും മാത്രമേ ഉപയോഗിക്കാവൂ എന്നാണ് വ്യവസ്ഥയെന്നും എന്നാൽ തങ്ങൾ അണ്ഡം ഉൽപാദിപ്പിക്കാൻ കഴിയാത്തവരാണെന്ന മെഡിക്കൽ റിപ്പോർട്ടുണ്ടെന്നും സ്ത്രീകൾ ബോധിപ്പിച്ചു.
വാടക ഗർഭം: പുറത്തുനിന്ന് അണ്ഡം
സ്വീകരിക്കാൻ കോടതി അനുമതിപുറത്തുനിന്ന് അണ്ഡം സ്വീകരിക്കുന്നത് നിരോധിച്ചതും അവർ ചോദ്യം ചെയ്തു. ഇതേത്തുടർന്ന് കോടതി ചട്ടം ഇവർക്കായി സ്റ്റേ ചെയ്ത് അനുമതി നൽകുകയായിരുന്നു. ചട്ടത്തിൽ ഭേദഗതി പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാറും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.