അഴിമതി കൂടുതൽ കർണാടകയിൽ; കുറവ് കേരളത്തിൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് അഴിമതി ഏറ്റവും കൂടുതലുള്ള സംസ്ഥാന കർണാടകയെന്ന് സർവേഫലം. ജനങ്ങൾക്കിടയിൽ ഒരു എൻ.ജി.ഒ നടത്തിയ സർവേയിലാണ് പുതിയ കണ്ടെത്തലുള്ളത്. കൈക്കൂലി നൽകിയതുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ വ്യക്തിപരമായ അഭിപ്രായമാണ് സർവേക്ക് ആധാരമാക്കിയത്. കർണാടകക്ക് പിന്നിൽ ആന്ധ്രപ്രേദശ്, തമിഴ് നാട്, മഹാരാഷ്ട്ര, ജമ്മുകാശ്മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ഉള്ളത്.
20 സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിൽ ഹിമാചൽ പ്രദശ്, കേരളം, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് അഴിമതി കുറവ്. മൂന്നിലൊന്ന് കുടുംബങ്ങളും കഴിഞ്ഞ വർഷം സർക്കാർതലത്തിലെ അഴിമതി അനുഭവിച്ചിട്ടുണ്ടെന്ന് സർവേയിൽ കണ്ടെത്തലുണ്ട്. 2005ൽ നടത്തിയ സർവേയിൽ ഇവരുടെ എണ്ണം 53 ശതമാനമായിരുന്നു.
ഗ്രാമീണ- നഗര മേഖലയിലെ 3000 പേരിലാണ് സർവേ നടത്തിയത്. എന്നാൽ നോട്ട് പിൻവലിക്കൽ സമയത്ത് അഴിമതി കുറഞ്ഞതായും സർവേയിൽ പെങ്കടുത്തവർ അഭിപ്രായപ്പെടുന്നുണ്ട്. 20 സംസ്ഥാനങ്ങളിൽ ജനങ്ങൾ കൈക്കൂലിയായി കഴിഞ്ഞ വർഷം 6,350 കോടി നൽകിയിട്ടുണ്ട്. 2005 ൽ 20,500 കോടിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.