യു.പിയിൽ ക്രമിനലുകളെ വെച്ചുപൊറുപ്പിക്കില്ല -യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: യു.പിയിൽ ക്രമിനലുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്താനായി കൂടിയ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്തുന്നതിന് സർവെ നടത്താൻ ആദിത്യനാഥ് ഉത്തരവിട്ടു . യു.പിയിൽ ക്രമിനലുകളെ വെച്ചുപൊറുപ്പിക്കില്ല, അവർ സംസ്ഥാനം വിടാൻ നിർബന്ധിതരാകണം. കാര്യക്ഷമതയില്ലാത്ത പോലീസ് സ്റ്റേഷനുകളെ കണ്ടെത്തി തിരിച്ചറിയേണ്ടതുണ്ട്. അവർക്ക് പുറത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കും - അദ്ദേഹം വ്യക്തമാക്കി. ഇവിടേക്ക് നുഴഞ്ഞുകയറ്റം നടത്തുന്നവരെ ഉത്തർപ്രദേശ് അതിർത്തികളിൽ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തിൽ അനധികൃതമായി താമസിക്കുന്നവരെ നാടുകടത്തും.
കുറ്റവിമുക്തവും അഴിമതിരഹിതവുമായ സംസ്ഥാനമാക്കി യു.പിയെ മാറ്റാൻ അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ക്രിമിനലുകളെ അടിച്ചമർത്താനും ആദിത്യനാഥ് നിർദേശിച്ചു. ദീപാവലി, ഛാത്ത് പൂജ എന്നിവക്കിടയിൽ പ്രശ്നങ്ങളുണ്ടായാൽ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.