ഭൂരിഭാഗം ഇന്ത്യക്കാരും വിശ്വസിക്കുന്നത് ബഹുസ്വരതയിൽ -സർവേ
text_fieldsന്യൂഡൽഹി: ഭൂരിഭാഗം ഇന്ത്യക്കാരും ബഹുസ്വരതയിൽ വിശ്വസിക്കുന്നുവെന്ന് സി.എസ്.ഡി.എസ്-ലോക്നീതി സർവേയിലെ കണ്ടെത്തൽ. ഇന്ത്യ എല്ലാ മതവിഭാഗങ്ങൾക്കും തുല്യമായി അവകാശപ്പെട്ടതാണെന്ന അഭിപ്രായമാണ് സർവേയിൽ പങ്കെടുത്തവരിൽ 79 ശതമാനം പേരും പങ്കുവെച്ചത്. 11 ശതമാനം പേർ മാത്രമാണ് ഇന്ത്യ ഹിന്ദുക്കൾക്ക് മാത്രമുള്ളതാണെന്ന് പറഞ്ഞത്.
നഗരപ്രദേശങ്ങളിലെ 85 ശതമാനം പേരും ബഹുസ്വരതയിൽ വിശ്വസിക്കുന്നവരാണ്. ഉന്നത വിദ്യാഭ്യാസമുള്ളവരിൽ 83 ശതമാനവും സ്കൂൾ വിദ്യാഭ്യാസമില്ലാത്തവരിൽ 72 ശതമാനവും ഇതേ അഭിപ്രായക്കാരാണെന്ന് സർവേ വ്യക്തമാക്കുന്നു.
സർവേയിൽ പങ്കെടുത്തവരിൽ എട്ടു ശതമാനം പേർ മാത്രമാണ് രാമക്ഷേത്രം തങ്ങളുടെ പ്രധാന വിഷയമാണെന്ന് പറഞ്ഞത്. ബി.ജെ.പി സർക്കാറിെന്റ ഏറ്റവും ഇഷ്ടപ്പെടുന്ന നടപടിയായി 22 ശതമാനം പേർ വിശ്വസിക്കുന്നത് രാമക്ഷേത്രമാണ്. രാമക്ഷേത്ര നിർമാണം ഹിന്ദു ഐക്യത്തിന് വഴിതെളിക്കുമെന്ന് 48 ശതമാനം പേർ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷനെക്കുറിച്ചുള്ള അഭിപ്രായവും ജനം പങ്കുവെച്ചു. 58 ശതമാനം പേർ കമീഷനിൽ അവിശ്വാസം രേഖപ്പെടുത്തി. 45 ശതമാനം ഭരണകക്ഷി വോട്ടുയന്ത്രത്തിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.