കർണാടകയിലെ ക്രിസ്ത്യൻ മിഷനറികളുടെ കണക്കെടുപ്പ് സമുദായത്തെ ലക്ഷ്യംവെച്ചെന്ന്; സഭ ആശങ്ക പ്രകടിപ്പിച്ചു
text_fieldsബംഗളൂരു: ക്രിസ്ത്യൻ മിഷനറിമാരുടെയും ആരാധനാലയങ്ങളുടെയും കണക്കെടുക്കാനൊരുങ്ങി കർണാടക ബി.ജെ.പി സർക്കാർ. കണക്കെടുക്കാൻ സംസ്ഥാന പിന്നാക്ക -ന്യൂനപക്ഷ ക്ഷേമ വകുപ്പിന് നിർദേശം നൽകിയതായാണ് വിവരം. അതേസമയം, ഈ തീരുമാനത്തിനെതിരെ സഭ ആശങ്ക പ്രകടിപ്പിച്ചു.
വടക്കൻ കർണാടകയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആരാധനാലയങ്ങളെയും പുരോഹിതരെയും ലക്ഷ്യംവെച്ചാണിതെന്നും സഭ ആശങ്ക ഉയർത്തി.
'വിശാല ചിന്താഗതിക്കാരനും പ്രബുദ്ധ വ്യക്തിയുമായ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ബഹുമാനിക്കുന്നു. സമൂഹത്തിലെ സമാധാനത്തിനും ഐക്യത്തിനും സഹവർത്തിത്വത്തിനും ഭംഗം വരുത്താൻ ആഗ്രഹിക്കുന്ന മൗലികവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് പ്രതീക്ഷിക്കുന്നു' -ബംഗളൂരു ആർച്ച്ഡയസ് ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ പറഞ്ഞു.
സംസ്ഥാനത്ത് ശക്തമായ നിയമസംവിധാനം ഉറപ്പുവരുത്തുന്നതിനായി മറ്റു സംസ്ഥാനങ്ങളിലെ മത പരിവർത്തന നിയമങ്ങൾ വിശദമായി പഠിക്കുമെന്ന് ഉഡുപ്പിയിൽ നടന്ന ചടങ്ങിനിടെ ബൊമ്മൈ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സഭയുടെ പ്രതികരണം.
ക്രിസ്ത്യൻ മിഷനറിമാർ നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കണക്കുകൾ സർക്കാർ എടുക്കേട്ട. രാജ്യത്തെ നിർമിക്കാനായി ക്രിസ്ത്യൻ മിഷനറിമാർ നൽകിയ സംഭാവനകൾ അതിൽനിന്ന് വ്യക്തമാകും. ഇത്തരം സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും എത്രപേർ മതപരിവർത്തനത്തിന് വിധേയരായി? ചിലർ ആരോപിക്കുന്നതുപോലെ, ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുകയാണെങ്കിൽ, ക്രിസ്ത്യൻ ജനസംഖ്യ മറ്റുള്ളവരുമായി താരതമ്യം ചെയ്യുേമ്പാൾ കുറഞ്ഞിരിക്കുന്നതെങ്ങനെ?' -ആർച്ച്ബിഷപ്പ് ചോദിച്ചു. സഭ നിർബന്ധിത മതപരിവർത്തനത്തിന് എതിരാണെന്നും ബിഷപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.