ഹിന്ദു പെൺകുട്ടികളെ തട്ടികൊണ്ടുപോയ സംഭവം: പാകിസ്താൻ നീതി ഉറപ്പാക്കണമെന്ന് സുഷമ
text_fieldsന്യൂഡൽഹി: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ രണ്ട് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊ ണ്ടുപോയി മതം മാറ്റിയ സംഭവത്തിനെതിരെ പ്രതികരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാകിസ്താൻ പ െൺകുട്ടികളുടെ കുടുംബങ്ങളോട് നീതി പുലർത്തണമെന്നും അവരെ വീട്ടിലേക്ക് മടക്കി അയക്കണമെന്നും സുഷമ ട്വിറ്ററില ൂടെ ആവശ്യപ്പെട്ടു.
പെൺകുട്ടികൾ കൗമാരക്കാരികളാണെന്നും സ്വമേധയാ മറ്റൊരു മതത്തിലേക്ക് മാറാനുള്ള പ്രായം അവർക്കില്ലെന്ന് പാകിസ്താെൻറ പ്രധാനമന്ത്രി മനസിലാക്കണം. പെൺകുട്ടികളുടെ പ്രായത്തെ കുറിച്ച് തർക്കമില്ല. രവീണക്ക് 13 വയസും റീനക്ക് 15 വയസുമാണുള്ളതെന്നും സുഷമ ട്വീറ്ററിൽ കുറിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഘോട്കി ജില്ലയിലെ ദാർകി ടൗണിൽ റീന (15), രവീണ (13) എന്നിവരെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. പിന്നാലെ ഇവരുടെ വിവാഹം നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിച്ചതായി പെൺകുട്ടികൾ പറയുന്ന വിഡിയോയും പിന്നാലെ പുറത്തുവന്നിരുന്നു.
സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക് വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരിയും ട്വിറ്ററിൽ ഏറ്റുമുട്ടി. പാകിസ്താനിലെ ഇന്ത്യൻ ഹൈകമീഷണർ അജയ് ബിസാരിയയിൽനിന്ന് റിപ്പോർട്ട് തേടിയതായി സുഷമ ട്വീറ്റ് ചെയ്തതിനു പിന്നാലെ ‘ഇത് പാകിസ്താെൻറ ആഭ്യന്തര കാര്യമാണെന്നും മോദിയുടെ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ അടിച്ചമർത്തപ്പെടുന്നത് പോലെയല്ല ഇവിടെയെന്നും’ ചൗധരി ട്വിറ്ററിൽ കുറിച്ചു.
‘ഇത് ഇംറാെൻറ പുതിയ പാകിസ്താൻ’ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, സംഭവത്തിൽ ഇന്ത്യൻ ഹൈകമീഷണറിൽനിന്ന് റിപ്പോർട്ട് തേടുക മാത്രമാണ് ചെയ്തതെന്നും ഇതിൽ ഇത്ര അസ്വസ്ഥമാവുന്നത് തന്നെ കുറ്റബോധം കൊണ്ടാണെന്നും സുഷമ അടുത്ത ട്വീറ്റിൽ മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.