മീര കുമാറിെന വിമർശിച്ച് സുഷമ സ്വരാജിെൻറ വിഡിേയാ
text_fieldsന്യൂഡൽഹി: പ്രതിപക്ഷത്തിെൻറ രാഷ്ട്രപതി സ്ഥാനാർഥി മീര കുമാറിെന വിമർശിച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. മീര കുമാർ ലോക്സഭ സ്പീക്കറായിരുന്നപ്പോൾ പ്രതിപക്ഷ നേതാവിനോടുപോലും എങ്ങനെയാണ് പെരുമാറിയതെന്ന് ചോദിച്ചാണ് സുഷമ രംഗത്തുവന്നത്. പ്രതിപക്ഷ നേതാവായിരുന്ന സുഷമ സ്വാരാജ് 2013 ഏപ്രിലിൽ ലോക്സഭയിൽ സംസാരിക്കുേമ്പാൾ അന്ന് സ്പീക്കറായിരുന്ന മീര കുമാർ നിരവധിതവണ തടസ്സെപ്പടുത്തുന്ന ആറ് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയുടെ ലിങ്ക് ട്വീറ്റ് ചെയ്യുകയും ചെയ്തു.
സുഷമയുടെ പ്രസംഗം ആറു മിനിറ്റിൽ 60 തവണ തടസ്സപ്പെടുത്തി എന്ന പത്രവാർത്തയുടെ ലിങ്കുമുണ്ട് കൂടെ. യു.പി.എ സർക്കാറിെൻറ അഴിമതിയെക്കുറിച്ച് സംസാരിച്ചപ്പോൾ മുതിർന്ന മന്ത്രിമാരടക്കം ബഹളം വെച്ചപ്പോഴും തന്നെ സംരക്ഷിക്കാൻ സ്പീക്കർ തയാറായില്ല. പകരം തെൻറ സംസാരം അവസാനിപ്പിക്കാനാണ് മീര കുമാർ ശ്രമിച്ചതെന്നും സുഷമ കുറ്റപ്പെടുത്തി. എൻ.ഡി.എ ദലിതനായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർഥിയായി കൊണ്ടുവന്നതിന് പകരം പ്രതിപക്ഷം ദലിതയായ മീര കുമാറിനെ നിർത്തുകയായിരുന്നു. എൻ.ഡി.എ രാഷ്ട്രപതി സ്ഥാനാർഥി ലിസ്റ്റിൽ തുടക്കത്തിൽ സുഷമ സ്വരാജിെൻറയും അദ്വാനിയുടെയും പേരുകളും ഉയർന്നുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.