ഉത്തരകൊറിയ–പാക് ബന്ധം അന്വേഷിക്കണമെന്ന് സുഷമ സ്വരാജ്
text_fieldsന്യൂയോർക്: ഉത്തര കൊറിയയുടെ ആണവ വ്യാപന പദ്ധതികൾക്ക് സഹായം നൽകുന്നവരെ കുറിച്ച് അന്വേഷണം വേണമെന്ന് വിേദശകാര്യ മന്ത്രി സുഷമ സ്വരാജ്. യു.എൻ ജനറൽ അസംബ്ലിയിൽ പെങ്കടുക്കാൻ ന്യൂയോർക്കിലെത്തിയ അവർ പാകിസ്താെന കുറിച്ച് സൂചന നൽകിയാണ് അന്വേഷണം ആവശ്യപ്പെട്ടത്. ജപ്പാനുമുകളിൽ മിസൈൽ പറത്തിയും ആണവ പരീക്ഷണം നടത്തിയും ഉത്തരകൊറിയ വീണ്ടും പ്രകോപനം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഉത്തര കൊറിയയുടെ നടപടികളെ അപലപിച്ച മന്ത്രി പദ്ധതിക്ക് സഹായം നൽകുന്നവരെ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീശ് കുമാറാണ് വാർത്തസമ്മേളനത്തിൽ അറിയിച്ചത്.
എന്തിനെ കുറിച്ചാണ് നാം സംസാരിക്കുന്നത് എന്നതിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കാമെന്ന് വക്താവ് പാകിസ്താനെ കുറിച്ച ചേദ്യത്തിന് മറുപടി നൽകി. എന്നാൽ ഏതെങ്കിലും രാജ്യത്തിെൻറ പേരു പരാമർശിക്കാൻ അദ്ദേഹവും സന്നദ്ധമായില്ല. ഉത്തര കൊറിയ പാകിസ്താനിൽനിന്ന് ആണവ സാേങ്കതികവിദ്യ സ്വീകരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
അതിനിടെ, ന്യൂയോർക്കിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായും ജപ്പാൻ വിദേശകാര്യ മന്ത്രി താരോ കോനോയുമായും സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. ഉത്തരകൊറിയ, രാജ്യങ്ങളുടെ സുരക്ഷ അടക്കമുള്ള വിഷയങ്ങൾ മൂന്ന് നേതാക്കളും ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.