ഭീകരത പൊറുപ്പിക്കരുതെന്ന് സുഷമ സ്വരാജ്
text_fieldsന്യൂഡൽഹി: ഭീകരപ്രവർത്തനങ്ങളെ പൂർണമായി പ്രതിരോധിക്കാൻ ഒരു രാജ്യത്തിനും കഴിയി ല്ലെങ്കിലും ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് കാലഘട്ടത്തിെൻറ ആവശ്യ മാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ശത്രുക്കൾ ഭീകരതയെ സൗകര്യംപോലെ ഉപകര ണമാക്കുകയാണെന്നും ന്യൂഡൽഹിൽ നടന്ന ‘റെയ്സിന ഡയലോഗ്’ സമ്മേളനത്തിൽ പെങ്കടുത്ത് അവർ പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം മാറ്റങ്ങളെ കുറിച്ച് ആഗോള കാഴ്ചപ്പാടാണുള്ളത്. ഭീകരതയാണ് ലോകം നേരിടുന്ന ഏറ്റവും ഗുരുതര വെല്ലുവിളി. ലോകത്തുള്ള ഒരു രാഷ്ട്രത്തിനും പുറമെയുള്ള രാജ്യങ്ങളുടെ സഹായത്തോടെയുള്ള ഭീകരപ്രവർത്തനങ്ങളെ പ്രതിരോധിക്കാനാവുന്നില്ലെന്നും കാലവസ്ഥവ്യതിയാനം മറ്റൊരു ഭീഷണിയാണെന്നും അവർ പറഞ്ഞു.
അഫ്ഗാനിസ്താനിൽ സമാധാനം കൊണ്ടുവരാൻ താലിബാനുമായി ചർച്ച ഉണ്ടാകണമെന്ന് പരിപാടിയിൽ കരസേന മേധാവി ബിപിൻ റാവത്ത് പറഞ്ഞു. പുതിയതരം യുദ്ധതന്ത്രമാണ് ഭീകരവാദം. രാജ്യങ്ങൾ ദേശീയനയമായി പ്രോത്സാഹിപ്പിക്കുന്നിടത്തോളം പല ശിരസ്സുകളുള്ള രാക്ഷസജീവിയെപോലെ ഭീകരവാദം വളരുകയേയുള്ളൂ -അദ്ദേഹം സൂചിപ്പിച്ചു. ഒരു ‘ദുർബല രാഷ്ട്രം’ മറ്റുരാജ്യങ്ങൾക്കെതിരായ ഉപകരണമായി ഭീകരവാദികളെ ഉപയോഗിക്കുകയാണെന്ന് പാകിസ്താനെ പരോക്ഷമായി പരാമർശിച്ച് റാവത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.