സുശാന്ത് കേസ്; മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് ആറുപേർ അറസ്റ്റിൽ
text_fieldsമുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ആറുപേർ കൂടി അറസ്റ്റിൽ. കരംജീത് സിങ്, ധ്വാനെ ഫെർണാണ്ടസ്, സങ്കേത് പട്ടേൽ, അങ്കുഷ് അർണേജ, സന്ദീപ് ഗുപ്ത, അഫ്താബ് ഫത്തേഹ് അൻസാരി എന്നിവരാണ് അറസ്റ്റിലായത്.
നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ മുംബൈ സോണൽ യൂനിറ്റ് അറസ്റ്റ് ചെയ്ത പ്രതികളെ എ.സി.എം.എം കോടതിയിൽ നാളെ ഹാജരാക്കും. മുംബൈയിലും ഗോവയിലുമായി നടത്തിയ റെയ്ഡുകളിലാണ് ഇവർ പിടിയിലാകുന്നത്.
സിനിമ ലോകത്ത് മയക്കുമരുന്ന് വിതരണം നടത്തുന്ന പ്രധാന കണ്ണിയാണ് കരംജീത് സിങ് ആനന്ദ്. ഇവരുടെ ചെറുകിട വിതരണക്കാർ വഴി നിരവധി പേർക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നു.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയയുടെ ഡീലറാണ് ധ്വാനെ ഫെർണാണ്ടസ്. കഞ്ചാവും ഹാഷിഷും ഇയാൾ വിതരണം ചെയ്തുവരികയായിരുന്നു. നേരത്തേ അറസ്റ്റിലായ ശൗവിക് ചക്രബർത്തിയായും ധ്വാനെക്ക് ബന്ധമുണ്ടായിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവറായ സന്ദീപ് ഗുപ്തയുടെ പ്രധാന വരുമാന മാർഗം വലിയ അളവിലുള്ള കഞ്ചാവ് റീട്ടെയ്ൽ ഡീലർമാർക്ക് എത്തിക്കുക എന്നതായിരുന്നു.
മയക്കുമരുന്ന് വിതരണക്കാരനായ കരംജീതിെൻറ പ്രാദേശിക വിതരണക്കാരിൽ ഒരാളാണ് സേങ്കത് പട്ടേൽ. മയക്കുമരുന്ന് സെലിബ്രിറ്റികൾക്ക് എത്തിച്ചിരുന്നതും ഇയാളായിരുന്നു.
സന്ദീപ് ഗുപ്തയുടെ സഹായിയാണ് അഫ്താബ് ഫത്തേ അൻസാരി. സന്ദീപ് ഗുപ്തയെ പോലുള്ളവർക്ക് മൊത്തവിതരണത്തിന് സൗകര്യം ഏർപ്പെടുത്തിയിരുന്നത് ഇയാളായിരുന്നു.
മുംബൈയിലെ കണ്ണായ സ്ഥലത്ത് ഭക്ഷണകേന്ദ്രം നടത്തിയിരുന്ന അങ്കുഷ് പ്രധാനമായും മയക്കുമരുന്ന് വിതരണം നടത്തലായിരുന്നു. സമ്പന്നരിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നതും ഇവർ വഴിയായിരുന്നു.
സുശാന്തിെൻറ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന മയക്കുമരുന്ന് കേസിൽ കാമുകി റിയ ചക്രബർത്തിയുടെ വീട്ടിൽ റെയ്ഡ് നടത്തുകയും റിയയെയും ശൗവികിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കസ്റ്റഡിയിലിരിേക്ക ശൗവിക് നിരവധി മയക്കുമരുന്ന് ഡീലർമാരുടെ പേരുകൾ വെളിെപ്പടുത്തിയിരുന്നു. സുശാന്തിന് മയക്കുമരുന്ന് എത്തിച്ചതായും സമ്മതിച്ചിരുന്നു. റിയയുടെയും ശൗവികിെൻറയും സുശാന്തിെൻറ മാനേജറുടെയും ജാമ്യഹരജി കോടതി തള്ളുകളയും ചെയ്തു. ഹരജി വീണ്ടും സെപ്റ്റംബർ 22ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.