Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറിയ ച​ക്രവർത്തി...

റിയ ച​ക്രവർത്തി മയക്കുമരുന്ന്​ വാങ്ങുകയും വിൽക്കുകയും ചെയ്​തുവെന്ന്​ നാർക്കോടിക്​സ്​ കൺട്രോൾ ബ്യൂറോ

text_fields
bookmark_border
റിയ ച​ക്രവർത്തി മയക്കുമരുന്ന്​ വാങ്ങുകയും വിൽക്കുകയും ചെയ്​തുവെന്ന്​ നാർക്കോടിക്​സ്​ കൺട്രോൾ ബ്യൂറോ
cancel

മുംബൈ: ബോളിവുഡ്​ നടൻ സുശാന്ത്​ സിങ്​ രജപുത്തി​െൻറ മരണത്തിൽ മയക്കുമരുന്ന്​ മാഫിയയു​ടെ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ കാമുകിയും നടിയുമായ റിയ ചക്രവർത്തിക്കെതിരായ കൂടുതൽ തെളിവുകൾ പുറത്ത്​. റിയ മയക്കുമരുന്ന്​ വാങ്ങുകയും വിൽക്കുകയും ചെയ്​തുവെന്നാണ്​ നാർക്കോടിക്​സ്​ കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തൽ.

റിയ ചക്രവർത്തിയുടെ മുംബൈയിലെ വീട്ടിൽ ഏജൻസി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. തുടർന്ന്​ റിയ ചക്രവർത്തിയു​ടെ സഹോദൻ സൗവിക്​ ചക്രവർ​ത്തിയേയും സുശാന്തി​െൻറ ഹൗസ്​ മാനേജർ സാമുവൽ മിറാണ്ടയേയും മണിക്കൂറുകൾ ചോദ്യം ചെയ്യുകയും രാത്രിയോടെ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തിരിന്നു.

റിയ ചക്രവർത്തിയുടെ വാട്​സ്​ ആപ്​ ചാറ്റുകൾ പരിശോധിച്ചതിൽ നിന്നാണ്​ അന്വേഷണ ഏജൻസിക്ക്​ അവർ മയക്കുമരുന്ന്​ വാങ്ങിയതി​േൻറയും കൈവശം വെച്ചതി​േൻറയും വിറ്റതി​േൻറയും കൂടുതൽ തെളിവുകൾ ലഭിച്ചതെന്നാണ്​ സൂചന. ഞായറാഴ്​ച റിയയെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rhea ChakrabortySushant Singh Rajput caseNCB raid
News Summary - Sushant Singh Rajput death case: Rhea Chakraborty bought and sold drugs, says NCB report
Next Story