റിയയുടെ അക്കൗണ്ടുകളിൽ സുശാന്തിന്‍റെ പണമില്ല; വരവ് ചിലവുകളിൽ പൊരുത്തക്കേട്
text_fields
മുംബൈ: ആത്മഹത്യ ചെയ്ത നടൻ സുശാന്തിന്‍റെ അക്കൗണ്ടുകളിൽ നിന്ന് കാമുകിയും നടിയുമായ റിയ ചക്രബർത്തിയുടെ അക്കൗണ്ടുകളിലേക്ക് പണം വകമാറ്റിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ. റിയയുമായി ചേർന്ന് സുശാന്തിന് ബാങ്ക് അക്കൗണ്ടുകളില്ലെന്നും കണ്ടെത്തി.
അതേസമയം, റിയയുടെ വരവ് ചിലവ് കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. റിയയുടെയും പിതാവിന്‍റെയും പേരിലുള്ള രണ്ട് ഫ്ലാറ്റുകൾ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. വരവ് ചിലവുമായി ബന്ധപ്പെട്ട രേഖകൾ ഹാജറാക്കാൻ റിയ, സഹോദരൻ ശൗവിക്, പിതാവ് ഇന്ദ്രജിത് ചക്രബർത്തി എന്നിവരോട് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
റിയക്കും ബന്ധുക്കൾക്കും എതിരെ ആത്മഹത്യ പ്രേരണ, 15 കോടി രുപ തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് സുശാന്തിന്‍റെ പിതാവ് കെ.കെ സിങ് പട്ന പൊലിസിൽ നൽകിയ പരാതിയുടെ അടിഥാനത്തിൽ കള്ളപ്പണം വെളിപ്പിക്കുന്നത് തടയുന്ന പി.എം.എൽ.എ നിയമ പ്രകാരം ഇ.ഡി സ്വമേധയാ കേസെടുക്കുകയായിരുന്നു. സുശാന്തുമായി ബന്ധമില്ലാത്തവരുടെ അക്കൗണ്ടുകൾ വഴി പണം വകമാറ്റിയെന്നാണ് കെ.കെ സിങ്ങിന്‍റെ ആരോപണം. രണ്ട് ദിവസങ്ങളിലായി 18 മണിക്കൂറോളമാണ് റിയയെ ഇ.ഡി ചോദ്യം ചെയ്തത്.
സുശാന്തിന്‍റെ കൊടക് ബാങ്ക് അക്കൗണ്ടിൽ നിന്ന് 55 ലക്ഷം രൂപ പിൻവലിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 15 കോടി രൂപയാണ് അക്കൗണ്ടുകളിൽ ഉണ്ടായിരുന്നതെന്നും കൂടുതലും യാത്ര ചിലവുകൾക്കും നികുതികൾക്കും മറ്റ് ആവശ്യങ്ങൾക്കുമാണ് ചിലവിട്ടതെന്നും ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു.
സുശാന്ത് 2019ൽ തുടങ്ങിയ വിവിഡ്രേജ് റിയാലിറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്, കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ ഫ്രന്‍റ് ഇന്ത്യ ഫോർ വോൾഡ് ഫൗണ്ടേഷൻ എന്നീ കമ്പനികളിൽ റിയയും സഹോദരൻ ശൗവികും പങ്കാളികളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.