'അഭിനന്ദനങ്ങൾ.. നിങ്ങൾ ഒരു മധ്യവർത്തി കുടുംബത്തെ ഫലപ്രദമായി തകർത്തു' -റിയ ചക്രബർത്തിയുെട പിതാവ്
text_fieldsന്യൂഡൽഹി: നടൻ സുശാന്ത് സിങ് രജ്പുതിെൻറ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തിയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയെ(24) അറസ്റ്റ് ചെയ്തതിനെ തുടർന്ന് വൈകാരിക പ്രതികരണവുമായി റിയയുടെ പിതാവ് റിട്ട. ലെഫ്റ്റ്നൻറ് കേണൽ ഇന്ദ്രജിത്ത് ചക്രബർത്തി. തെൻറ മകെൻറ അറസ്റ്റിലൂടെ ഒരു മധ്യവർത്തി കുടുംബത്തെ തകർക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
''അഭിനന്ദനങ്ങൾ ഇന്ത്യ, നിങ്ങൾ എെൻറ മകനെ അറസ്റ്റ് ചെയ്തു. എനിക്കുറപ്പാണ്, അടുത്ത ഉൗഴം എെൻറ മകളുടേതാണെന്ന്. നിങ്ങൾ ഒരു മധ്യവർത്തി കുടുംബത്തെ ഫലപ്രദമായി തകർത്തുകളഞ്ഞു. തീർച്ചയായും, നീതിയെ ഓർത്ത് എല്ലാം നീതീകരിക്കപ്പെടും. ജയ് ഹിന്ദ്.'' ഇന്ദ്രജിത്ത് ചക്രബർത്തി പ്രസ്താവനയിൽ പറഞ്ഞു.
സുശാന്ത് മരണ കേസുമായി ബന്ധപ്പെട്ട് ഇന്ദ്രജിത്ത് ചക്രബർത്തിയേയും സി.ബി.ഐ പലതവണ ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് നർേകാട്ടിക് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) ഷോവികിനെ അറസ്റ്റ് ചെയ്തത്. ഷോവികിനെയും സുശാന്തിെൻറ മാനേജർ സാമുവൽ മിരാൻഡയേയും ഈ മാസം ഒമ്പത് വരെ എൻ.സി.ബി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
സുശാന്ത് സിങ്ങിെൻറ മരണത്തിൽ മയക്കു മരുന്നു കേസിെൻറ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ഷോവികിേൻറയും സാമുവൽ മിരാൻഡക്കുയുടേയും പേരിൽ എൻ.സി.ബിക്ക് പുറമെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും സി.ബി.ഐയും കേസെടുത്തിട്ടുണ്ട്. മയക്കു മരുന്ന് നിർമാണം, കൈവശം വെക്കൽ, വാങ്ങൽ, വിൽക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. നേരത്തേ നർകോട്ടിക് കൺട്രോൾ ബ്യൂറോ ഷോവികിേൻറയും മിരാൻഡയുടേയും വീടുകളിൽ പരിശോധന നടത്തുകയും ഇവരെ പത്ത് മണിക്കൂറിലേറെ സമയം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ജൂൺ 14നാണ് സുശാന്ത് സിങ് രജ്പുതിനെ മുംബൈയിലെ ഭദ്ര അപാർട്ട്മെൻറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകിയായ റിയ ചക്രബർത്തി സുശാന്തിന് അദ്ദേഹമറിയാതെ നിരോധിത മയക്കുമരുന്ന് നൽകിയിരുന്നുവെന്ന് സുശാന്തിെൻറ കുടുംബം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.