Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sidharth Pithani
cancel
Homechevron_rightNewschevron_rightIndiachevron_rightമയക്കുമരുന്ന്​ കേസിൽ...

മയക്കുമരുന്ന്​ കേസിൽ സുശാന്തി​െൻറ സുഹൃത്ത്​ സിദ്ധാർഥ്​ പിതാനി അറസ്​റ്റിൽ

text_fields
bookmark_border

മുംബൈ: ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട്​ അന്വേഷണം ആരംഭിച്ച മയക്കുമരുന്ന്​ കേസിൽ സുശാന്തി​െൻറ സുഹൃത്ത്​ സിദ്ധാർഥ്​ പിതാനി അറസ്​റ്റിൽ. ഹൈദരാബാദിൽനിന്ന്​ അറസ്​റ്റ്​ ചെയ്​ത സിദ്ധാർഥിനെ മുംബൈയിൽ എത്തിച്ചതായി ഒരു മുതിർന്ന ഉദ്യോഗസ്​ഥൻ പറഞ്ഞു.

ക്രിയേറ്റീവ്​ കണ്ടൻറ്​ മാനേജരാണ്​ സിദ്ധാർഥ്​. ബന്ധ്രയിലെ അപാർട്ട്​മെൻറിൽ സുശാന്തിനൊപ്പമായിരുന്നു സിദ്ധാർഥി​െൻറയും താമസം. സുശാന്തിനെ ജൂൺ 14ന്​ മരിച്ചനിലയിൽ ആദ്യം കണ്ടെത്തിയവരിൽ സിദ്ധാർഥും ഉൾപ്പെടും.

നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന്​ കേസിൽ സിദ്ധാർഥ്​ ഉൾപ്പെട്ടതായി കണ്ടെത്തിയെന്നും തുടർന്നാണ്​ അറസ്​റ്റെന്നും അധികൃതർ അറിയിച്ചു.

ഒരു പൊതു സുഹൃത്തിലൂടെയാണ്​ സുശാന്തിനെ പരിചയപ്പെടുന്നതെന്നും രണ്ടുപേരും തമ്മിൽ സുഹൃത്തുക്കളാകുകയായിരുന്നുവെന്നും സിദ്ധാർഥ്​ പറഞ്ഞു. നടി റിയ ചക്രബർത്തിയെ അറിയില്ലെന്നും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച്​ തങ്ങൾ ഇരുവരും സംസാരിച്ചിട്ടില്ലെന്നും സിദ്ധാർഥ്​ കൂട്ടിച്ചേർത്തു.

കൊ​റോണ വൈറസ്​ ലോക്​ഡൗൺ സമയത്ത്​ താൻ സുശാന്തിനൊപ്പമായിരുന്നു താമസം. സുശാന്ത്​ മരിക്കുന്നതിന്​ ഒരു രാത്രി മുമ്പ്​ രാത്രി ഒരു മണിയോടെയാണ്​ അവസാനമായി കണ്ടതെന്നും സിദ്ധാർഥ്​ പൊലീസിനോട്​ പറഞ്ഞ​ു. ജൂൺ 14നാണ്​ മുംബൈയിലെ വസതിയിൽ സുശാന്തിനെ മരിച്ചനിലയിൽ കണ്ടെത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushant Singh RajputBollywood drug caseSidharth Pithani
News Summary - Sushant Singh Rajput's friend Sidharth Pithani arrested in drugs case
Next Story