കൊൽക്കത്ത വാക്സ് മ്യൂസിയത്തിൽ ഇനി സുശാന്തിെൻറ മെഴുക്പ്രതിമയും
text_fieldsകൊൽക്കത്ത: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിെൻറ മെഴുകുപ്രതിമ ഒരുക്കി പശ്ചിമബംഗാളിലെ ശിൽപി സുശാന്ത റോയ്. വിരാട് കോഹ്ലി, അമിതാഭ് ബച്ചൻ തുടങ്ങി നിരവധി പ്രശസ്തരുടെ മെഴുക് പ്രതിമ നിർമിച്ച ശിൽപിയാണ് സുശാന്ത റോയ്. അൻസോളിലെ മ്യൂസിയത്തിലാണ് സുശാന്തിെൻറ പ്രതിമയും സ്ഥാപിച്ചിട്ടുള്ളത്.
തനിക്ക് സുശാന്തിനെ ഒരുപാട് ഇഷ്ടമായിരുന്നുവെന്നും നടെൻറ അകാല ചരമത്തിൽ വേദനയുണ്ടായിയെന്നും പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് സുശാന്ത റായ് പറഞ്ഞു. സുശാന്തിെൻറ കുടുംബം ആവശ്യപ്പെടുകയാണെങ്കിൽ മറ്റൊരു പ്രതിമ കൂടി നിർമിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
അൻസോളിലെ സുശാന്ത റോയുടെ മ്യൂസിയത്തിൽ മദർ തെരേസ, പെലെ, ജ്യോതി ബസു, കാസി നസറുൽ ഇസ്ലാം, ഉത്തം കുമാർ തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തരായവരുടെ മെഴുക് പ്രതിമകളുണ്ട്. സന്ദർശകർക്ക് മ്യൂസിയം സന്ദർശിക്കാനും പ്രതിമകൾക്കൊപ്പം ചിത്രമെടുക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.