സുശാന്ത് സിങ് കേസിൽ പൊലീസ് പോര്
text_fieldsമുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ കേസിൽ ബിഹാർ പൊലീസുമായി കൊമ്പുകോർത്ത് മുംബൈ പൊലീസ്. മുംബൈയിൽ എത്തിയ പട്ന പൊലീസ് സൂപ്രണ്ട് വിനയ് തിവാരിയെ മുംബൈ നഗരസഭ ക്വാറൻറീനിലാക്കി.
അടുത്ത 15 വരെയാണ് ക്വാറൻറീൻ. അതേസമയം, ബിഹാർ പൊലീസ് മുംബൈയിൽ അന്വേഷണം നടത്തുന്നതിെൻറ ഉദ്ദേശ്യം വ്യക്തമല്ലെന്ന് മുംബൈ പൊലീസ് കമീഷണർ പരംബീർ സിങ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഏത് വകുപ്പ് പ്രകാരമാണ് രേഖകൾ ആവശ്യപ്പെടുന്നതെന്ന് അവർ വ്യക്തമാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സുശാന്തിെൻറ കാമുകിയും നടിയുമായിരുന്ന റിയ ചക്രബർത്തിക്കും കുടുംബത്തിനും എതിരെ നടെൻറ പിതാവ് പട്നയിൽ നൽകിയ പരാതിയിലാണ് ബിഹാർ പൊലീസ് അന്വേഷണത്തിനെത്തിയത്. സുശാന്തിെൻറ 15 കോടി രൂപ റിയയും കുടുംബവും തട്ടിയെടുത്തെന്നാണ് ആരോപണം.
എന്നാൽ, റിയയുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമിടപാട് നടന്നിട്ടില്ലെന്നും അന്വേഷണം നടന്നുവരുകയാണെന്നും മുംബൈ പൊലീസ് കമീഷണർ പറഞ്ഞു. 18 കോടിയായിരുന്നു നടെൻറ അക്കൗണ്ടുകളിൽ മുമ്പ് ഉണ്ടായിരുന്നത്. മരിക്കുമ്പോൾ 4.5 കോടി രൂപ ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, മരിക്കുന്നതിനുമുമ്പ് സുശാന്ത് തെൻറ പേരും ഗൂഗ്ളിൽ തിരഞ്ഞതായി പൊലീസ് കണ്ടെത്തി. കൂടാതെ കെട്ടിടത്തിൽനിന്ന് വീണുമരിച്ച ടാലൻറ് മാനേജർ ദിശ സാലിയാൻെറ പേരും വേദനയില്ലാ മരണം, ബൈപോളാർ ഡിസോർഡർ തുടങ്ങിയവയും ഗൂഗ്ളിൽ തിരഞ്ഞതായി കമീഷണർ പറഞ്ഞു.
ചാർട്ടേഡ് അക്കൗണ്ടൻറിനെ ചോദ്യം ചെയ്തു
മുംബൈ: കള്ളപ്പണ ഇടപാട് കേസിൽ നടൻ സുശാന്ത് സിങ് രജ്പുതിെൻറ ചാർട്ടേഡ് അക്കൗണ്ടൻറ് സന്ദീപ് ശ്രീധറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു.
സുശാന്തിെൻറ പിതാവ് മകെൻറ കാമുകിയായ നടി റിയ ചക്രബർത്തിക്ക് എതിരെ പട്ന പൊലീസിൽ നൽകിയ പരാതിയിലെ ആരോപണത്തിന്മേൽ ഇ.ഡി സ്വമേധയാ കേസെടുക്കുകയായിരുന്നു.
നേരത്തേ മുംബൈ പൊലീസും സന്ദീപ് ശ്രീധറെ ചോദ്യം ചെയ്തിരുന്നു. ഇത്തരത്തിൽ പണമിടപാട് നടന്നിട്ടിെല്ലന്നാണ് സന്ദീപ് മൊഴിനൽകിയത്. റിയയെയും കുടുംബാംഗങ്ങളെയും വിളിപ്പിക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, റിയയും കുടുംബവും ഒളിവിലാണെന്ന സുശാന്തിെൻറ പിതാവിെൻറയും ബിഹാർ പൊലീസിെൻറയും ആരോപണം അവരുടെ അഭിഭാഷകൻ സതീഷ് മാനി ഷിൻഡെ നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.