തെൻറ സ്ഥാനം ആർക്കും എടുത്തുകളയാനാകില്ല – ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി
text_fieldsപട്ന: പാർട്ടി പ്രവർത്തകൻ എന്ന സ്ഥാനം തന്നിൽനിന്ന് ആർക്കും എടുത്തുകളയാനാകില്ലെന്ന് മുതിർന്ന ബി.ജെ.പി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദി.
തിങ്കളാഴ്ച അധികാരമേൽക്കുന്ന നിതീഷ് കുമാർ മന്ത്രിസഭയിലേക്ക് താർകിഷോർ പ്രസാദിനെ ഉപമുഖ്യമന്ത്രിയായി ബി.ജെ.പി തെരഞ്ഞെടുത്തതിനെ തുടർന്നാണ് സുശീൽകുമാർ മോദിയുടെ പ്രതികരണം. 40 വർഷത്തെ രാഷ്ട്രീയജീവിതത്തിനിടയിൽ ബി.ജെ.പിയും ആർ.എസ്.എസും തനിക്ക് ആവശ്യത്തിലേറെ സ്ഥാനങ്ങൾ തന്നു. ഭാവിയിൽ പാർട്ടി തന്നെ എന്ത് ഉത്തരവാദിത്തം ഏൽപിച്ചാലും നിർവഹിക്കും.
ഒരു പാർട്ടി പ്രവർത്തകൻ എന്ന സ്ഥാനം എടുത്തുകളയാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. മന്ത്രിസഭ രൂപവത്കരണ ചർച്ചകൾക്കായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നതിനിടെയാണ് സുശീൽകുമാറിെൻറ പ്രതികരണം.
അതേസമയം, ബി.ജെ.പി നിയമസഭാ കക്ഷി നേതാവായും ഉപമുഖ്യമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ട താർകിഷോർ പ്രസാദിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.