തീവ്രവാദത്തെ ഒരു രാജ്യവും വെച്ച് പൊറുപ്പിക്കരുത്- സുഷമ
text_fieldsവുഷെൻ (ചൈന): തീവ്രവാദത്തെ ഒരു രാജ്യവും വെച്ച് പൊറുപ്പിക്കരുതെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. എല്ലാ രാജ്യ ങ്ങളും ഭീകരവാദത്തിനെതിരെ നിലപാടെടുക്കണമെന്ന് സുഷമ ആവശ്യപ്പെട്ടു. തീവ്രവാദികൾക്കെതിരെ പ്രവർത്തിക്കാൻ നമുക് ക് ആഗോള സഹകരണം ആവശ്യമാണ്. റഷ്യ- ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അവർ.
പാകിസ്താനിൽ ജയ്ശെ മുഹമ്മദ് ഭീകരർക്കെതിരെ നടത്തിയ ആക്രമണം സൈനിക നടപടി അല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.ഇന്ത്യ ദുഃഖത്തിലും രോഷത്തിലും കഴിയുമ്പോഴാണ് ഞാൻ ചൈന സന്ദർശിക്കുന്നത്. ഇന്ത്യൻ സൈനികർക്കെതിരെ ആക്രമണം നടത്തിയ ജയ്ശക്കെതിരെ പാകിസ്താൻ നിഷ്ക്രിയത്വം തുടർന്നതാണ് അതിർത്തി കടന്നുള്ള ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും സുഷമ വ്യക്തമാക്കി.
ഭീകരവിരുദ്ധ സംഘടനകൾക്കെതിരെ പാകിസ്താൻ ഒരു നടപടിയും സ്വീകരിച്ചില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ആക്രമണത്തിന് ജയ്ശെ മുഹമ്മദ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായുള്ള വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങൾ ആക്രമണം നടത്തിയത്-സുഷമ വ്യക്തമാക്കി. യു.എൻ നേതൃത്വത്തിലുള്ള ആഗോള തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ജയ്ശെ മുഹമ്മദിനെതിരായ നീക്കങ്ങളിൽ ചൈനയുടെ പിന്തുണ ഇന്ത്യ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.