കർതാർപുർ ഇടനാഴി തറക്കല്ലിടലിന് സുഷമാ സ്വരാജിനും ക്ഷണം
text_fieldsന്യൂഡൽഹി: പാകിസ്താനിലെ കർതാർപൂർ അതിർത്തി ഇടനാഴിയുടെ തറക്കല്ലിടൽ ചടങ്ങിലേക്ക് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ക്ഷണം. നവംബർ 28 ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്കാണ് ക്ഷണം ലഭിച്ചത്.
ക്ഷണത്തിന് നന്ദി അറിയിച്ച മന്ത്രി മുമ്പ് നിശ്ചയിച്ച പരിപാടികളുള്ളതിനാൽ പെങ്കടുക്കാൻ സാധിക്കില്ലെന്നും തനിക്ക് പകരം രണ്ട് സഹപ്രവർത്തകരെ ചടങ്ങിലേക്ക് അയക്കുമെന്നും അറിയിച്ചു. കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി ഹർസിംറത് കൗർ ബാദൽ, സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര ഭവന- നഗരവികസന സഹമന്ത്രി ഹർദീപ് സിങ് പുരി എന്നിവരാണ് ചടങ്ങിൽ പെങ്കടുക്കുക.
കർതാർ ഇടനാഴി തറക്കല്ലിടൽ ചടങ്ങിലേക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിദ്ദു എന്നിവരെ പാകിസ്താനു വേണ്ടി താൻ ക്ഷണിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പാക് വിദേശ കാര്യമന്ത്രി ഷാ മഹമൂദ് ഖുറേശി ട്വിറ്ററിലുടെ അറിയിച്ചിരുന്നു.
ഇന്ത്യയിലെ സിഖ് സമുദായാംഗങ്ങൾക്ക് കാർതാർപുരിെല ഗുരുദ്വാരയിലേക്ക് എത്തിപ്പെടുന്നതിനായാണ് ഇടനാഴി നിർമിക്കുന്നത്.
സിഖ് സമുദായങ്ങളുെട വികാരം മാനിച്ച്, പുണ്യഭൂമിയായ കർതാർപുർ ഗുരുദ്വാരയിലേക്ക് എത്തിേച്ചരാൻ സൗകര്യമൊരുക്കന്നതിെൻറ ഭാഗമായി ഇടനാഴിയുെട തറക്കല്ലിടൽ ചടങ്ങിന് രണ്ട് കേന്ദ്ര മന്ത്രിമാരെ അയക്കാൻ തീരുമാനിച്ചിരിക്കുന്നു. കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി ഹർസിംറത് കൗർ ബാദൽ, സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര ഭവന- നഗരവികസന സഹമന്ത്രി ഹർദീപ് സിങ് പുരി എന്നിവർ ചടങ്ങിൽ പെങ്കടുക്കും -സുഷമാ സ്വരാജ് കത്തിൽ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരു രാജ്യങ്ങളും കർതാർപുർ ഇടനാഴിയുടെ അവരവരുടെ പ്രദേശങ്ങളിലെ ഭാഗങ്ങൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. പഞ്ചാബിെല ഗുരുദാസ്പൂരിലുള്ള ദേരാ ബാബ നാനാകിനെയും പാകിസ്താനിലെ കർതാർപുരിലുള്ള ഗുരുദ്വാര ദർബാർ സാഹിബിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഇടനാഴി. സിഖ് സ്ഥാപകൻ ഗുരു നാനാകിെൻറ അന്ത്യ വിശ്രമ സ്ഥലമാണ് ഗുരുദ്വാര ദർബാർ സാഹിബ്. പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്ന് നാലു കിലോമീറ്റർ അകലെയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.