ലിബിയയിലെ ഇന്ത്യക്കാരെ സഹായിക്കാൻ 17 അംഗ സംഘത്തെ ചുമതലപ്പെടുത്തി -സുഷമ സ്വരാജ്
text_fieldsന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയിലെ ട്രിപളിയിലുള്ള ഇന്ത്യക്കാർക്ക് സഹായം ഏക ോപിപ്പിക്കാൻ 17 പേരെ ചുമതലപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തലസ്ഥാനമായ ട്രിപളി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവർ വിസാ കാലാവധി കഴിഞ്ഞവർക്ക് ഇന്ത്യയിലേക്ക് മടങ്ങാനുള്ള സഹായങ്ങൾ നൽകും. ഈ അവസരം ലിബിയയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ ഉപയോഗപ്പെടുത്തണമെന്ന് സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
ലിബിയൻ സർക്കാറിനെതിരെ യുദ്ധം പ്രഖ്യാപിച്ച ജനറൽ ഖലീഫ ഹഫ്താറിെൻറ വിമത സൈന്യം ട്രിപളി വളഞ്ഞ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് ഉടൻ മടങ്ങാൻ പൗരന്മാരോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. 500 ഇന്ത്യക്കാർ ഇപ്പോഴും ട്രിപളിയിലുണ്ടെന്നാണ് കരുതുന്നത്. വിമത സൈന്യം നഗരം വളഞ്ഞതിനെ തുടർന്ന് വിമാനത്താവളം അടച്ചിട്ടിരുന്നു.
രണ്ടാഴ്ചക്കിടെ ട്രിപളിയിലും പരിസര പ്രദേശങ്ങളിലും 200ൽ അധികം പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.