ശൈഖ് ഹസീന- സുഷമ കൂടിക്കാഴ്ച: റോഹിങ്ക്യൻ പ്രശ്നം ചർച്ച ചെയ്തില്ല
text_fieldsന്യൂയോർക്ക്: ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. എന്നാൽ ഇരുനേതാക്കളും തമ്മിലുള്ള ചർച്ചയിൽ റോഹിങ്ക്യൻ അഭയാർഥികളുടെ നീറുന്ന പ്രശ്നം പരാമർശിക്കപ്പെട്ടില്ല. വളരെ കുറച്ച് സമയം നീണ്ടുനിന്ന ചർച്ചയിൽ ഉഭയ കക്ഷി പ്രശ്നങ്ങൾ മാത്രമാണ് ചർച്ച ചെയ്തതെന്നും റോഹിങ്ക്യൻ പ്രശ്നം ചർച്ച ചെയ്തില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വിറ്ററിലൂടെ അറിയിച്ചു.
മ്യാൻമറിൽ നിന്നും അഭയാർഥികൾ ബംഗ്ളാദേശിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായം ശൈഖ് ഹസീന അഭ്യർഥിച്ചിരുന്നു. അഭfയാർഥികളുടെ പലായനം തടയാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മ്യാൻമറിൽ സമ്മർദ്ദം ചെലുത്തണമെന്നായിരുന്നു അന്താരാഷ്ട്ര സമൂഹത്തോടുള്ള ബംഗ്ളാദേശിന്‍റെ അഭ്യർഥന.
നേരത്തേ ഭൂട്ടാനീസ് പ്രസിഡന്‍റ് ഷെറിങ് തോബെയുമായുള്ള കൂടിക്കാഴ്ചയിൽ ഡോക്ലാം പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്യാത്തതിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഡോക്ലാം പ്രശ്നം പരിഹരിക്കപ്പെട്ടതിനാൽ ഇതേക്കുറിച്ച് വീണ്ടും ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്‍റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.