ഭീകരതാവളങ്ങൾക്കെതിരെ പാകിസ്താന് ഇന്ത്യ-അമേരിക്ക മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയും അമേരിക്കയും പാകിസ്താനോട് ആവശ്യപ്പെട്ടു.
പാക് മണ്ണിലെ ഭീകര താവളങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും ഇരു രാജ്യങ്ങളും വ്യക്തമാക്കി. ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും നടത്തിയ ചർച്ചക്കുശേഷമാണ് ഇരുവരും വാർത്തസമ്മേളനത്തിൽ തീവ്രവാദത്തിനെതിരെ നിലപാട് വ്യക്തമാക്കിയത്. ഭീകരസംഘങ്ങൾക്കെതിരെ പാകിസ്താൻ ശക്തമായ നടപടിയെടുത്താൽ മാത്രമേ മേഖലയിൽ, പ്രത്യേകിച്ച് അഫ്ഗാനിസ്താനിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താനാവൂ.
തീവ്രവാദ സംഘടനകൾക്കെതിരെ ശക്തമായി നീങ്ങണമെന്ന് താൻ പാകിസ്താൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടില്ലേഴ്സൻ പറഞ്ഞു.
തീവ്രവാദികൾ ശക്തിപ്പെടുന്നത് പാക് സർക്കാറിനും ഭീഷണിയാണ്. ഇന്ത്യൻ സൈന്യത്തിെൻറ ആധുനീകരണത്തിന് മികച്ച സാേങ്കതികസഹായം നൽകാൻ അമേരിക്ക തയാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു രാജ്യവും ഭീകരർക്ക് സഹായം നൽകരുതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് റെക്സ് ടില്ലേഴ്സൻ ഇന്ത്യയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.