Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2019 1:06 AM IST Updated On
date_range 7 Aug 2019 7:20 AM ISTഅഭിഭാഷകവൃത്തിയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്
text_fieldsbookmark_border
1952 ഫെബ്രുവരിയിൽ ലാഹോറിലെ ഒരു ആയുർവേദ വൈദ്യെൻറ മകളായാണ് സുഷമ സ്വരാജിെൻറ ജനനം. കുടുംബം പിന്നീട് ഹരിയാനയിലെ അംബാലയിലേക്കു താമസം മാറി. ഹരിയാന മുഖ്യമന്ത്രി ഭഗവദ് ദയാൽ ശർമയുമായി പരിചയപ്പെടാനും ലോഹ്യാ സോഷ്യലിസത്തിെൻറ പാതയിലൂടെ ഹരിയാനയിൽ മന്ത്രിയാകാനും കഴിഞ്ഞു. നിയമസഭയിലെ ഏറ്റവും മികച്ച പ്രസംഗകയായിരുന്നു. ശർമയാണ് അഭിഭാഷകവൃത്തിയിൽനിന്ന് രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നത്.
പഞ്ചാബ് സർവകലാശാലയിൽ പഠിക്കുമ്പോൾ സ്വരാജ് കൗശലിനെ പരിചയപ്പെട്ടത് ജീവിതത്തിലും രാഷ്ട്രീയത്തിലും സുപ്രധാന വഴിത്തിരിവുകൾക്ക് ഇടയാക്കി. 1977ൽ ദയാൽ ശർമയുടെ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയാവുമ്പോൾ വയസ്സ് 25. രാജ്യെത്ത ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രി. അതൊരു റെക്കോഡായിരുന്നു.
രാഷ്ട്രീയത്തിൽ പല റെക്കോഡുകൾക്കും ഉടമയാണ് സുഷമ. 1996ൽ ഡൽഹിയിൽനിന്ന് ലോക്സഭയിലേക്കു ജയിച്ചത് 1.14 ലക്ഷം വോട്ടിെൻറ ഭൂരിപക്ഷത്തിൽ. പിന്നീട് ഡൽഹിയിലെ ആദ്യ വനിത മുഖ്യമന്ത്രി. ബി.ജെ.പിയുടെ ആദ്യ വനിത ജനറൽ സെക്രട്ടറി, ഇന്ത്യയിലെ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിത എന്നീ അപൂർവതകളും സുഷമക്കു സ്വന്തം. 1987ൽ ദേവിലാൽ മന്ത്രിസഭയിൽ മന്ത്രിയായിരുന്നു. ഭാരതീയ ജനതാപാർട്ടി രൂപവത്കരിച്ചപ്പോൾ ജനതാപാർട്ടിയെ കൈയൊഴിഞ്ഞ് കാവിയണിഞ്ഞു. സുഷമയുടെ അസാമാന്യമായ പ്രസംഗപാടവം കണ്ട പാർട്ടി അവരെ ദേശീയ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നു. അങ്ങനെ ആദ്യം രാജ്യസഭയിലേക്കും പിന്നീട് ലോക്സഭയിലേക്കും.
വിജയത്തിെൻറ കഥമാത്രം രചിച്ച സുഷമക്ക് ഡൽഹി വാട്ടർലൂ ആയി. ഉള്ളി മുതൽ ഉപ്പു വരെയുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നത് വിനയായി. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റു. അങ്ങനെ സുഷമ വീണ്ടും ദേശീയ രാഷ്ട്രീയത്തിലേക്കു മടങ്ങി. ദേശീയ ജനാധിപത്യ സഖ്യ സർക്കാറിൽ വാർത്തവിതരണ പ്രക്ഷേപണം, ആരോഗ്യം, കുടുംബക്ഷേമം, പാർലമെൻററികാര്യം എന്നീ ചുമതലകൾ വഹിച്ചു. ദൂരദർശനിൽ ചില ശുദ്ധീകരണങ്ങൾ നടത്തി. ടെലിവിഷനിലെ അശ്ലീലപരസ്യങ്ങൾ നിരോധിച്ചു. വിദേശത്തുനിന്നുള്ള ലൈംഗികഭാഷണങ്ങളും അവയുടെ പരസ്യങ്ങളും വിലക്കി. ഇത്തരത്തിലുള്ള പല പരിഷ്കാരങ്ങളും അവർക്ക് ‘പർദയിടുന്ന മന്ത്രി’ എന്ന പദവി നേടിക്കൊടുത്തു. 2006 ഏപ്രിലിൽ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയുടെ രാജ്യസഭ ഉപനേതാവായിരുന്നു.
മധ്യപ്രദേശിലെ വിദിശയിൽനിന്ന് പതിനഞ്ചാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 3.89 ലക്ഷത്തിെൻറ റെക്കോഡ് ഭൂരിപക്ഷം. 1975 ജൂലൈ 13നായിരുന്നു വിവാഹം. സുഷമയെയും സ്വരാജിനെയും ലിംക ബുക്ക് ഓഫ് റെക്കോഡ്സ് ഏറ്റവും മികച്ച വിശിഷ്ട ദമ്പതികളായി തെരഞ്ഞെടുത്തിരുന്നു. മേഘാലയയിൽ ഗവർണറായപ്പോൾ സ്വരാജും ഒരു അപൂർവ ബഹുമതിക്ക് ഉടമയായി. രാജ്യെത്ത ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ. ഈ ദമ്പതികൾക്ക് ഒരു മകളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story