Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2019 1:14 AM IST Updated On
date_range 7 Aug 2019 8:25 AM ISTഅലിവും അടുപ്പവും ഇഴതുന്നിയ ജീവിതം
text_fieldsbookmark_border
ന്യൂഡൽഹി: ‘താങ്ക് യൂ പ്രൈം മിനിസ്റ്റർ. നിങ്ങളോട് ഏറെ നന്ദിയുണ്ട്. എെൻറ ജീവിതകാലത്ത് ഇൗയൊരു ദിവസത്തിന് സാക്ഷിയാകുന്നതിനായി കാത്തിരിക്കുകയായിരുന്നു ഞാൻ’ -രാത്രി 7.23ന് സുഷമ സ്വരാജ് ട്വിറ്ററിൽ കുറിച്ചതാണിത്. അതുകഴിഞ്ഞ് മൂന്നു മണിക്കൂർ പിന്നിടുേമ്പാൾ പ്രിയ നേതാവിെൻറ ചരമ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്. കശ്മീരിലെ സംഭവവികാസങ്ങളാൽ മുഖരിതമായ സാമൂഹിക മാധ്യമങ്ങളുടെ താളുകൾ നിമിഷങ്ങൾക്കകം കക്ഷിരാഷ്ട്രീയ ഭേദമന്യേ ആ വിയോഗത്തിെൻറ ശോകച്ഛവിയിൽ മുങ്ങി.
370ാം വകുപ്പിെൻറ പ്രത്യേകാധികാരങ്ങൾ എടുത്തുകളഞ്ഞ് ജമ്മു-കശ്മീരിനെ രണ്ടായി വിഭജിച്ച തീരുമാനത്തെ ലോക്സഭയും അംഗീകരിച്ചതിനു പിന്നാലെയാണ് മുൻ വിദേശകാര്യമന്ത്രി താൻ ഏറെക്കാലമായി ആഗ്രഹിച്ചതിെൻറ സാക്ഷാത്കാരത്തിൽ പ്രധാനമന്ത്രിക്ക് കൃതജ്ഞതയുമായി ഇക്കാര്യം കുറിച്ചത്. നാലു മണിക്കൂറിനകം ഒന്നരലക്ഷത്തോളം പേരാണ് ആ ട്വീറ്റിന് ലൈക്ക് ചെയ്തത്. സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പ്രിയപ്പെട്ട കേന്ദ്രമന്ത്രിയായിരുന്ന സുഷമയെ മന്ത്രിസ്ഥാനമില്ലാത്തപ്പോഴും അത്രമേൽ സ്നേഹവുമായി ഒരുപാടു പേർ പിന്തുടർന്നിരുന്നു.
ആർക്കും ഏതുസമയത്തും പ്രാപ്യയായ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ പ്രവാസികൾക്ക് ഏറെ പ്രിയങ്കരിയായിരുന്നു. ഒരു കത്തയച്ചാൽപോലും സാധ്യമായ സഹായങ്ങൾ എത്തിക്കാൻ അവർ പരിശ്രമിച്ചിരുന്നു. വിദേശത്തുള്ള ബന്ധുക്കൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ട്വിറ്റർ വഴി സമീപിച്ചവർക്കൊക്കെ സുഷമയുടെ ഇടപെടൽ സഹായകരമായിരുന്നു.
പാകിസ്താനിൽ നിന്നുള്ള ബാലന് ഇന്ത്യയിൽ ചികിത്സ ലഭ്യമാക്കിയതും ഇറാഖിൽ മലയാളികളടക്കമുള്ള നഴ്സുമാർ കുടുങ്ങിയ സമയത്തു നടത്തിയ പ്രവർത്തനവുമൊക്കെ വിദേശകാര്യ മന്ത്രിയെന്ന നിലയിൽ രാജ്യാന്തര തലത്തിൽതന്നെ സുഷമക്ക് ഏറെ കൈയടി നേടിക്കൊടുത്തിരുന്നു.
സമൂഹ മാധ്യമങ്ങളിലടക്കം സഹായം അഭ്യർഥിച്ചവർക്ക് എത്രയുംവേഗം സഹായ നടപടികൾ സ്വീകരിച്ചതിെൻറ പേരിൽ പലപ്പോഴും സുഷമ വാർത്തകളിൽ നിറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ കാരണം ഇക്കുറി പാർലമെൻറ് തെരഞ്ഞെടുപ്പിൽ മത്സരരംഗത്തില്ലായിരുന്നു. മോദി സർക്കാർ വീണ്ടും അധികാരമേറ്റ സമയത്ത് സുഷമയുടെ അഭാവമാണ് ഏറ്റവും ശക്തമായി ചൂണ്ടിക്കാട്ടപ്പെട്ടത്. ‘‘സർക്കാറും മന്ത്രിസഭയും മാറിവരും, എന്നാൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ഇന്ത്യയിലെ ഏകമന്ത്രി സുഷമ സ്വരാജ് തന്നെയായിരിക്കും’’ എന്ന് കഴിഞ്ഞ തവണ അവർ സ്ഥാനമൊഴിയുേമ്പാൾ ആളുകൾ കുറിച്ച ട്വീറ്റുകളിൽ ആ സ്നേഹമുണ്ട്. കാലാവധി കഴിഞ്ഞയുടൻ ഒൗദ്യോഗിക വസതിയോട് ജൂൺ അവസാന വാരത്തിൽ അവർ, വിട ചൊല്ലിയിരുന്നു. അതിനിടെ, ഗവർണറാകുമെന്ന അഭ്യൂഹവും പരന്നു.
അഭ്യൂഹങ്ങൾക്കിടെ, കേന്ദ്രമന്ത്രി ഹർഷ് വർധെൻറ അഭിനന്ദന ട്വീറ്റ് ആശയക്കുഴപ്പം സൃഷ്ടിച്ചപ്പോൾ അത് നിഷേധിച്ച് അവർതെന്ന രംഗത്തുവന്നു. ജൂലൈയിൽ അന്തരിച്ച ഷീലാ ദീക്ഷിതിനും ജയ്പാൽ റെഡ്ഡിക്കും ആദരവുകളുമായി ട്വീറ്റിൽ നിറഞ്ഞ സുഷമ, കുൽഭൂഷൺ ജാദവിെൻറ കേസുമായി ബന്ധപ്പെട്ടും സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. കക്ഷിരാഷ്ട്രീയ ചിന്താഗതികൾക്കുമപ്പുറത്ത് ആളുകളെ ചേർത്തുനിർത്തിയ അടുപ്പവും അലിവുമാണ് സുഷമയെ വേറിട്ടുനിർത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story