പശു മോഷ്ടാക്കളെന്ന് ആരോപിച്ച് ബംഗാളിൽ രണ്ട് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നു
text_fieldsജൽപായ്ഗുരി (ബംഗാൾ): രാജ്യത്ത് വീണ്ടും ഗോരക്ഷകഗുണ്ടകളുടെ അഴിഞ്ഞാട്ടം. പശുമോഷ്ടാക്കളെന്നാരോപിച്ച് പശ്ചിമ ബംഗാളിൽ രണ്ടുയുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു. അൻവർ ഹുസൈൻ (19), ഹഫീസുൽ ശൈഖ് (19) എന്നിവരാണ് കൊല്ലപ്പെട്ടത്. അൻവർ ഹുസൈൻ ബംഗാളിലെ കുച്ച് ബിഹാർ ജില്ലയിൽ പട്ലാവ സ്വദേശിയും ഹഫീസുൽ ശൈഖ് അസമിലെ ധുബരി ഗ്രാമവാസിയുമാണ്. ഇക്കഴിഞ്ഞ ജൂണിൽ സംസ്ഥാനത്ത് മൂന്നുയുവാക്കളെ തല്ലിക്കൊന്നതിെൻറ നടുക്കം മാറും മുമ്പാണ് പുതിയ സംഭവം.
വെള്ളിയാഴ്ച ഉത്തർപ്രദേശിൽ പശുവിെൻറ ജഡം കുളത്തിൽ കണ്ടതിെൻറ പേരിൽ ഹിന്ദു യുവവാഹിനിയുടെ നേതൃത്വത്തിൽ ഒരു ഗ്രാമം ആക്രമിച്ചിരുന്നു.കൊൽക്കത്തയിൽനിന്ന് 622 കിലോമീറ്റർ അകലെ ജൽപായ്ഗുരി ജില്ലയിൽ, ധുപ്ഗുരി ടൗണിൽനിന്ന് 15 കിലോമീറ്റർ ദൂരെയുള്ള ദാദോൻ ഗ്രാമത്തിലാണ് സംഭവം. പുലർച്ച മൂന്നുമണിയോടെ കാലികളുമായി വരുകയായിരുന്ന പിക്അപ് വാനിൽനിന്ന് വലിച്ചിറക്കിയാണ് അൻവർ ഹുസൈനെയും ഹഫീസുൽ ശൈഖിനെയും ക്രൂരമായി മർദിച്ചത്. വിവരം ലഭിച്ച് പൊലീസ് സ്ഥലത്തെത്തുേമ്പാഴേക്കും ഇരുവരും മരിച്ചിരുന്നു. എങ്കിലും ധുപ്ഗുരി ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജനക്കൂട്ടം വാഹനം തകർക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന ഏഴ് മൃഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.