Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പരത്താൻ...

കോവിഡ്​ പരത്താൻ ഗൂഢാലോചനയെന്ന്​;​ യുവാവിന് ആൾക്കൂട്ടത്തിന്‍റെ ക്രൂര മർദനം

text_fields
bookmark_border
കോവിഡ്​ പരത്താൻ ഗൂഢാലോചനയെന്ന്​;​ യുവാവിന് ആൾക്കൂട്ടത്തിന്‍റെ ക്രൂര മർദനം
cancel

ന്യൂഡൽഹി: കോവിഡ്​ രോഗബാധ പരത്താൻ ഗൂഡാലോചന നടത്തുന്നുവെന്ന്​ ആരോപിച്ച്​ ഡൽഹിയിലെ ബവാനയിൽ യുവാവിന് ആൾക്ക ൂട്ടത്തിന്‍റെ ക്രൂര മർദനം. ഹരേവാലി വില്ലേജിലെ 22 കാരനായ മഹ്​ബൂബ്​ അലിയെയാണ്​ മർദിച്ചത്. മൃതപ്രായനായി തീവ്ര പരി ചരണ വിഭാഗത്തിലുള്ള മഹ്ബൂബ് അലി കൊല്ലപ്പെട്ടുവെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തുവെങ്കിലും പൊലീസ് തന്നെ പിന്നീട് അത് നിഷേധിച്ചു.

മധ്യപ്രദേശിലെ ഭോപാലിൽ തബ്​ലീഗ്​ സമ്മേളനത്തിന്​ പോയിരുന്നുവെന്നും 45 ദിവസത്തിന​ു​ശേഷമാണ്​ അലി തിരിച്ചെത്തിയതെന്നും പറയുന്നു. പച്ചക്കറി ട്രക്കിലായിരുന്നു അലി മടങ്ങിയെത്തിയത്​. ആസാദ്​പുർ പച്ചക്കറി മാർക്കറ്റിൽ ഒരുക്കിയ മെഡിക്കൽ ക്യാമ്പിൽ വെച്ച്​ ഇയാൾ വൈദ്യപരിശോധനക്ക്​ വിധേയനായിരുന്നു. രോഗബാധ ഇല്ലെന്ന്​ കണ്ടെതിനാൽ ഇയാളെ വീട്ടിലേക്ക്​ മടക്കി അയക്കുകയും ചെയ്​തു.

എന്നാൽ മടങ്ങി എത്തിയ അലിയെ ഗ്രാമത്തിൽ കോവിഡ്​ പരത്താൻ എത്തിയതാണെന്ന്​ ആരോപിച്ച്​ മർദിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ്​ മൂന്നുപേരെ അറസ്​റ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathmalayalam newsindia newscovid 19
News Summary - Suspected of conspiracy to spread Covid, man beaten to death in Delhi
Next Story