മോഷണശ്രമം; ഉത്തർപ്രദേശിൽ യുവാക്കൾക്ക് ജനക്കൂട്ടത്തിന്‍റെ ക്രൂരമർദനം
text_fieldsജാൻപൂർ: ഉത്തർപ്രദേശിലെ ജാൻപൂരിൽ മോഷണശ്രമത്തെ തുടർന്ന് മൂന്ന് യുവാക്കളെ ജനക്കൂട്ടം ക്രൂരമായി മർദിച്ചു. യൂണിയ ൻ ബാങ്കിന്‍റെ കസ്റ്റമർ സർവിസ് സെന്‍ററിൽ മോഷണത്തിന് ശ്രമിച്ചവരെയാണ് ജനക്കൂട്ടം മർദിച്ചതെന്ന് പൊലീസ് പറഞ്ഞു.
മോഷണശ്രമത്തിനിടെ സംഘത്തിലെ ഒരാളെ സുരക്ഷ ജീവനക്കാരനും നാട്ടുകാരും ചേർന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോൾ മറ്റ് രണ്ടുപേർ കൂടി ഉണ്ടെന്ന് വിവരം ലഭിച്ചു. നാട്ടുകാർ ഇവരെ കൂടി പിടികൂടുകയും മർദിക്കുകയുമായിരുന്നു.
മൂവരെയും വിവസ്ത്രരാക്കി നിലത്തിരുത്തി മർദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിന്നീട്, പൊലീസ് എത്തി മോഷ്ടാക്കളെ കസ്റ്റഡിയിലെടുത്തു.
മോഷണശ്രമത്തിലും യുവാക്കളെ മർദിച്ച സംഭവത്തിലും കേസെടുത്ത് അന്വേഷണം നടത്തുകയാണെന്ന് ജാൻപൂർ പൊലീസ് സൂപ്രണ്ട് വിപിൻ കുമാർ ശർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.