പ്രവാചക നിന്ദ; ചോദ്യം ചെയ്യാന്‍ നുപൂർ ശർമ്മയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കൊൽക്കത്ത പൊലീസ്
text_fieldsകൊൽക്കത്ത: പ്രവാചകനെക്കുറിച്ചുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുർ ശർമ്മയെ കൊൽക്കത്ത പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ജൂൺ 20ന് മൊഴി രേഖപ്പെടുത്താന്‍ നർക്കൽദംഗ പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു സ്വകാര്യ ടി.വി ചാനൽ ചർച്ചക്കിടെയാണ് നുപൂർ ശർമ്മ പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയത്. ഇത് രാജ്യത്തിനകത്തും പുറത്തും നിരവധി പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
തൃണമൂൽ കോൺഗ്രസ് ന്യൂനപക്ഷ സെൽ ജനറൽ സെക്രട്ടറിയായ അബുൽ സൊഹൈലും ശർമ്മയ്‌ക്കെതിരെ കോണ്ടായി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പശ്ചിമ ബംഗാളിന് പുറമേ മഹാരാഷ്ട്ര, ജമ്മു-കശ്മീർ എന്നീ സംസ്ഥാനങ്ങളിലൂം പ്രവാചക നിന്ദ പ്രസ്താവനയിൽ ബി.ജെ.പി നേതാക്കളായ നൂപുർ ശർമ, നവീൻകുമാർ ജിൻഡാൽ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
മഹാരാഷ്ട്രയിലെ മുംബൈ, താനെ, മുംബ്ര എന്നിവിടങ്ങളിലും കേസുണ്ട്. താനെയിലെ ഭീവണ്ടി പൊലീസ് മുമ്പാകെ നൂപുർ തിങ്കളാഴ്ചയും നവീൻ കുമാർ ബുധനാഴ്ചയും ഹാജരാകാൻ സമൻസ് അയച്ചു. മുംബ്ര പൊലീസിൽ 22 നും മുംബൈ പൊലീസിന് മുമ്പാകെ 25 നുമാണ് ഹാജരാകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.