കുറ്റപത്രം നൽകുന്നതിൽ വീഴ്ച; തീവ്രവാദക്കേസിൽ അറസ്റ്റിലായ ദേവീന്ദർ സിങ്ങിന് ജാമ്യം
text_fieldsന്യൂഡൽഹി: തീവ്രവാദക്കേസിൽ അറസ്റ്റിലായ ജമ്മു കശ്മീർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദർ സിങ്ങിന് ജാമ്യം. അന്വേഷണ ഏജൻസി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്.
രണ്ട് ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദികൾക്കൊപ്പമാണ് ദേവീന്ദർ അറസ്റ്റിലായത്. തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
ദേവീന്ദർ സിങ്ങിനും കേസിലെ മറ്റൊരു പ്രതിയായ ഇർഫാൻ ഷാഫി മിറിനും ജാമ്യം ലഭിച്ചിട്ടുണ്ട്. 90 ദിവസത്തിനുള്ളിൽ കേസിൽ കുറ്റപത്രം സമർപ്പിക്കണമെന്നാണ് ചട്ടം. പൊലീസ് ഇതിൽ വീഴ്ച വരുത്തിയതോടെയാണ് പ്രതികൾക്ക് ജാമ്യത്തിന് വഴിയൊരുങ്ങിയത്.
കഴിഞ്ഞ ജനുവരിയിലാണ് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ ദേവീന്ദര്‍ സിങ് ശ്രീനഗര്‍ - ജമ്മു ഹൈവേയില്‍നിന്ന് അറസ്റ്റിലാകുന്നത്. ഇതേത്തുടര്‍ന്ന് സിങ്ങിനെ സര്‍വിസില്‍നിന്ന് സസ്‌പെന്‍ഡു ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.