സസ്പെൻസ് തുടരുന്നു; ഉടൻ തീരുമാനമെന്ന് രജനികാന്ത്
text_fieldsചെന്നൈ: തമിഴക രാഷ്ട്രീയത്തിൽ സൂപ്പർ സ്റ്റാർ രജനികാന്ത് സജീവമാകുന്നത് സംബന്ധിച്ച സസ്പെൻസ് തുടരുന്നു. തീരുമാനം ഉടൻ അറിയിക്കുമെന്നാണ് രജനികാന്ത് അറിയിച്ചത്.
തിങ്കളാഴ്ച രാവിലെ ചെന്നൈ കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ നടന്ന 'രജനി മക്കൾ മൺറം'(ആർ.എം.എം) ഭാരവാഹികളുമായ കൂടിക്കാഴ്ചക്കുശേഷമായിരുന്നു താരത്തിെൻറ പ്രതികരണം. രാഷ്ട്രീയകക്ഷി രൂപവത്കരിച്ച് രംഗത്തിറങ്ങേണ്ട സാഹചര്യം നിലവിലുണ്ടോെയന്ന് രജനികാന്ത് ഭാരവാഹികളോട് ആരാഞ്ഞു. രാഷ്ട്രീയപാർട്ടി രൂപവത്കരിക്കണമെന്നും രജനികാന്ത് മുഖ്യമന്ത്രി സ്ഥാനാർഥിയാവണമെന്നും ഉൾപ്പെടെ നിരവധി അഭിപ്രായങ്ങൾ യോഗത്തിൽ ഉയർന്നു.
രാഷ്ട്രീയപാർട്ടി രൂപവത്കരിച്ച് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടാലും മുഖ്യമന്ത്രിയാവാനില്ലെന്ന് രജനികാന്ത് മാർച്ചിൽ വ്യക്തമാക്കിയിരുന്നു. ഇൗ നിലപാട് തിരുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഒന്നര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചക്കുശേഷം മണ്ഡപത്തിെൻറ ബാൽക്കണിയിൽ വന്ന് പുറത്തുകാത്തുനിന്ന ആരാധകരെ നോക്കി രജനി അഭിവാദ്യമർപ്പിച്ചു. തുടർന്ന് പോയസ് ഗാർഡൻ വസതിയിലേക്ക് തിരിച്ചു.
ഇവിടെ കാത്തുനിന്ന മാധ്യമപ്രവർത്തകരോട് നല്ല തീരുമാനം ഉടൻ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവേശം സംബന്ധിച്ച തെൻറ നിലപാടും സാഹചര്യങ്ങളും മുന്നോട്ടുവെച്ചതായും ഏതു തീരുമാനവും അംഗീകരിക്കാമെന്ന് ഭാരവാഹികൾ ഉറപ്പുനൽകിയതായും രജനികാന്ത് വ്യക്തമാക്കി.
രാവിലെ മുതൽ രജനികാന്തിെൻറ പോയസ്ഗാർഡൻ വസതിക്കുമുന്നിലും യോഗം നടന്ന കല്യാണ മണ്ഡപത്തിെൻറ പരിസരത്തും ആരാധകർ തടിച്ചുകൂടിയിരുന്നു. ഇവിടങ്ങളിൽ നിരവധി പോസ്റ്ററുകൾ പതിച്ചിരുന്നു. രജനികാന്ത് കാറിൽ കടന്നുവരവെ പ്രവർത്തകർ ആവേശത്തോടെ പതാകകളേന്തി പുഷ്പവൃഷ്ടി നടത്തി മുദ്രാവാക്യം വിളിച്ചാണ് എതിരേറ്റത്. സംസ്ഥാന ഭാരവാഹികളും 37 ജില്ല സെക്രട്ടറിമാരും ഉൾപ്പെടെ 52 പ്രതിനിധികളാണ് യോഗത്തിൽ സംബന്ധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.