എ.യു.ഡി വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത് അനീതി -എ.എ. റഹീം എം.പി
text_fieldsന്യൂഡൽഹി: റാഗിങ് ശ്രമം തടയുകയും പുറംലോകത്തെ അറിയിക്കുകയും ചെയ്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത ഡൽഹി അംബേദ്കർ യൂനിവേഴ്സിറ്റി (എ.യു.ഡി) നടപടി ആശങ്കജനകമെന്ന് എ.എ. റഹീം എം.പി. വലതുപക്ഷ രാഷ്ട്രീയ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന റാഗിങ് ശ്രമത്തെ ചെറുത്ത മൂന്ന് വിദ്യാർഥികളെ പിന്തുണക്കുന്നതിനു പകരം അവരെ പുറത്താക്കിയിരിക്കുകയാണ്. കുറ്റവാളികൾ സുരക്ഷിതരായി തുടരുമ്പോൾ കുറ്റകൃത്യം തുറന്നുകാണിച്ചവർക്കെതിരെ നടപടിയുണ്ടാവുന്നത് അസഹിഷ്ണുതയാണ് തുറന്നുകാണിക്കുന്നതെന്നും അംബേദ്കർ സർവകലാശാല വൈസ് ചാൻസലർക്ക് അയച്ച കത്തിൽ എ.എ. റഹീം പറഞ്ഞു.
എസ്.എഫ്.ഐയുടെയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി യൂനിയന്റെയും നേതൃത്വത്തിൽ ആറാംദിവസത്തിലേക്ക് കടന്ന വിദ്യാർഥി പ്രതിഷേധവും എം.പി കത്തിൽ പരാമർശിച്ചു. വിദ്യാർഥികൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തുന്നത് വ്യക്തിപരമായ നേട്ടത്തിനല്ല, മറിച്ച്, സർവകലാശാലകൾ സുരക്ഷിതവും ജനാധിപത്യപരവുമായ ഇടങ്ങളായി തുടരണമെന്ന താൽപര്യത്തിലാണ്. പ്രതിഷേധിക്കുന്ന വിദ്യാർഥികളോട് അക്കാദമിക് സമൂഹവും പൊതുജനങ്ങളും ഐക്യദാർഢ്യപ്പെടണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.