തൃണമൂലിൻറെ 'ഖേലെ ഹോബെ ദിവസി'ന് ബദലായി 'ബംഗാൾ ബച്ചാവോ ദിവസ്'; പ്രതിഷേധിച്ച ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ
text_fieldsകൊൽക്കത്ത: ബംഗാളിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിന് സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ ഡസൻ കണക്കിന് ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ. നേതാക്കൾ ഉൾപ്പെടെ 150ഓളം പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി ബി.ജെ.പി ആരോപിച്ചു.
തിങ്കളാഴ്ച തൃണമൂൽ കോൺഗ്രസ് 'ഖേലെ ഹോബെ ദിവസ്' ആചരിച്ചിരുന്നു. ഇതിന് ബദലായി കൊൽക്കത്തയിലെ മായോ പ്രതിമക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു ബി.ജെ.പി. 'പശ്ചിമബംഗാൾ ബച്ചാവോ ദിവസ് (സേവ് വെസ്റ്റ് ബംഗാൾ ഡേ)' എന്ന പേരിലായിരുന്നു ബി.ജെ.പിയുടെ പ്രതിഷേധം. സംസ്ഥാനത്ത് ജനാധിപത്യം ഇല്ലെന്ന് പറഞ്ഞായിരുന്നു ബി.ജെ.പിയുടെ പ്രതിഷേധ പരിപാടികൾ.
റാണി രശ്മോനി അവന്യൂവിൽ ധർണ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ധർണക്ക് അനുമതി ലഭിച്ചിരുന്നില്ല. എങ്കിലും തിങ്കളാഴ്ച അവർ ഗാന്ധി പ്രതിമക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസിസെത്തി ബി.ജെ.പി നേതാക്കളെ കസ്റ്റഡിയിലെടുത്തു. കൊൽക്കത്ത ലാൽ ബസാറിലെ പൊലീസ് ആസ്ഥാനത്ത് എത്തിച്ച നേതാക്കളെ പിന്നീട് വിട്ടയച്ചു.
സേവ് പശ്ചിമ ബംഗാൾ ദിനത്തിൽ ബി.ജെ.പി നേതാക്കളെ പക്ഷപാതപരമായി അറസ്റ്റ് ചെയ്ത് ജനാധിപത്യത്തെ െകാലപ്പെടുത്തിയതായി ബി.ജെ.പി ആരോപിച്ചു.
ആഗസ്റ്റ് 16ന് ഖേല ഹോബെ ദിവസായി ആചരിക്കാൻ തൃണമൂൽ തീരുമാനിച്ചിരുന്നു. 1980ൽ ആഗസ്റ്റ് 16ന് തിക്കിലും തിരക്കിലും പെട്ട് മരിച്ച 16 ഫുട്ബാൾ ആരാധകർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനും കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഖേല ഹോബെ ദിവസ് തൃണമൂൽ ആചരിക്കുക. ഇതിെൻറ ഭാഗമായി സംസ്ഥാനത്ത് ഉടനീളം ഫുട്ബാൾ മാച്ചുകൾ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.