ബംഗാളിൽ സുവേന്ദു അധികാരിയുടെ ഓഫിസ് തകർത്തു; തൃണമൂൽ പ്രവർത്തകരാണെന്ന് ബി.ജെ.പി
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ സുവേന്ദു അധികാരിയുടെ ഒാഫിസ് തകർത്തതായി പരാതി. ശനിയാഴ്ച രാത്രി നന്ദിഗ്രാമിലെ ഓഫിസ് തൃണമൂൽ പ്രവർത്തകർ തകർക്കുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു.
സംഭവത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പ്രതികളെ പിടികൂടിയില്ലെങ്കിൽ ഭാവിയിലുണ്ടാകാവുന്ന ഇത്തരം ആക്രമണങ്ങൾക്ക് ഭരണകൂടമായിരിക്കും ഉത്തരവാദികളെന്ന് ബി.ജെ.പി നേതാവ് കനിഷ്ക് പാണ്ട പറഞ്ഞു.
അതേസമയം, പഴയ ബി.ജെ.പി പ്രവർത്തകരാണ് സംഭവത്തിന് ഉത്തരവാദികളെന്ന് തൃണമൂൽ പ്രതികരിച്ചു.
ബി.ജെ.പി പ്രവർത്തകർ നുണ പറയുകയാണ്. തൃണമൂലിന്‍റെ കൊടി നശിപ്പിക്കുകയും മമതയുടെ ചിത്രം കത്തിക്കുകയും ചെയ്തു. സുവേന്ദു അധികാരിയുടെ ഓഫിസ് നശിപ്പിച്ചത് പഴയ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിലാണ്. അവർ തൃണമൂലിനെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്യുന്നു. അവർ അവരുടെ പ്രവർത്തകരെ തന്നെ ആദ്യം നിയന്ത്രിക്കേട്ടയെന്നും തൃണമൂൽ നേതാക്കൾ പ്രതികരിച്ചു.
2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ േനതാവാണ് സുവേന്ദു അധികാരി. നിരവധി നേതാക്കളും സുവേന്ദു അധികാരിക്ക് പിന്നാലെ ബി.ജെ.പിയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.