Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമമതക്ക്​ തിരിച്ചടിയായി...

മമതക്ക്​ തിരിച്ചടിയായി സുവേന്ദുവും ബി.ജെ.പിയിലേക്ക്​; പാർട്ടി വിടുന്നത്​ തൃണമൂലിലെ രണ്ടാമൻ

text_fields
bookmark_border
suvendhu and mamata
cancel

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞാൽ തൃണമൂൽ കോൺഗ്രസിലെ രണ്ടാമനായി അറിയപ്പെടുന്ന നന്ദിഗ്രാം എം.എൽ.എയും മുൻ മന്ത്രിയുമായ സുവേന്ദു അധികാരി ബി.ജെ.പിയിലേക്ക്​. ശനിയാഴ്​ച ബംഗാളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ പ​ങ്കെടുക്കുന്ന റാലിയിൽ സു​േവന്ദു ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്നാണ്​ കരുതുന്നത്​. ബുധനാഴ്​ച എം.എൽ.എ സ്​ഥാനവും പാർട്ടിയിലെ മറ്റു​ പദവികളും അദ്ദേഹം രാജിവെച്ചിരുന്നു. സുവേന്ദുവിനൊപ്പം മറ്റ്​ രണ്ടു​ നേതാക്കന്മാരും പാർട്ടിവിട്ടിട്ടുണ്ട്​​.

സൗത്ത്​​ ബംഗാൾ ട്രാൻസ്​പോർട്ട്​ കോർപറേഷൻ ചെയർമാൻ റിട്ട.​ കേണൽ ദിപ്​തങ്ഷു ചൗധരി, അസൻസോൾ മുനിസിപ്പൽ കോർപറേഷൻ ഭരണ ബോർഡ്​ ചെയർമാൻ ജിതേന്ദ്ര തിവാരി എന്നിവരാണ്​ രാജിവെച്ചത്​. മറ്റു​ ചില എം.എൽ.എമാരും മന്ത്രിമാരും സുവേന്ദുവുമായി ചർച്ച നടത്തിയിട്ടുണ്ട്​.

2011ൽ മമത ബാനർജിയെ മുഖ്യമന്ത്രിപദത്തിലേറാൻ സഹായിച്ച നന്ദിഗ്രാം സമരത്തി​െൻറ മുഖമായി അറിയപ്പെടുന്ന വ്യക്​തിയാണ്​ സുവേന്ദു. നന്ദിഗ്രാം ഉൾപ്പെടുന്ന പൂർബ മേദിനിപ്പൂർ ജില്ലയിലടക്കം വലിയ ജനപിന്തുണയുള്ള നേതാവുകൂടിയാണ്​ അദ്ദേഹം. രണ്ടാഴ്​ച മുമ്പാണ്​ മന്ത്രിപദം രാജിവെച്ചത്​.

തെരഞ്ഞെടുപ്പ്​ വിദഗ്​ധൻ പ്രശാന്ത്​ കിഷോർ, മമതയുടെ അടുത്ത ബന്ധുവും ഡയമണ്ട്​ ഹാർബർ എം.പിയുമായ അഭിഷേക്​ ബാനർജി എന്നിവർക്ക്​ പാർട്ടി തീരുമാനങ്ങളിൽ മേൽക്കൈ ലഭിക്കുന്നതിൽ അസംതൃപ്​തനായാണ്​ സു​േവന്ദു തൃണമൂൽ വിടുന്നതെന്നാണ്​ കരുതുന്നത്​.

അതിനിടെ തെരഞ്ഞെടുപ്പടുത്ത ബംഗാളിൽ അധികാരം പിടിക്കാൻ യുദ്ധസമാന നീക്കങ്ങളാണ്​​ ബി.ജെ.പി നടത്തുന്നത്​. ശനിയാഴ്​ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ വീണ്ടും ബംഗാളിലെത്തും. മറ്റു​ കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിങ്​ ശെഖാവത്​, സഞ്​ജീവ്​ കുമാർ ബല്യാൻ, പ്രഹ്ലാദ്​ പ​ട്ടേൽ, അർജുൻ മുണ്ട, മൻസുഖ്​ മാണ്ഡവ്യ എന്നിവരും ഷാക്കൊപ്പം തെരഞ്ഞെടുപ്പ്​ റാലിയിൽ പ​ങ്കെടുക്കും.

ദ്വിദിന സന്ദർശനത്തിനിടെ മേദിനിപ്പുരിൽ സാധാരണ കർഷക​െൻറ വീട്ടിലാണ്​ അമിത്​ ഷായുടെ ഉച്ചഭക്ഷണം. ഉത്തർപ്രദേശ്​ ഉപമുഖ്യമ​ന്ത്രി കേശവ്​ പ്രസാദ്​ മൗര്യ, മധ്യപ്രദേശ്​ മന്ത്രി നരോത്തം മിശ്ര എന്നിവർക്കും ബംഗാൾ ചുമതല നൽകിയിട്ടുണ്ട്​. വടക്കൻ ബംഗാളിലെ തെരഞ്ഞെടുപ്പ്​ ചുമതലയാണ്​ തന്നെ ഏൽപിച്ചിരിക്കുന്നതെന്ന്​ മന്ത്രി പ്രഹ്ലാദ്​ പ​ട്ടേൽ വാർത്ത ഏജൻസിയോട്​ പറഞ്ഞു.

ബംഗാളിനെ അഞ്ചു​ മേഖലകളായി തിരിച്ച്​ വോട്ടർമാരുടെ മനസ്സിലിരിപ്പ്​ അ​േന്വഷിച്ച്​ ​റിപ്പോർട്ട്​ ചെയ്യാൻ സംസ്​ഥാന ഭാരവാഹികളെ കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്​. 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ 42ൽ 18 സീറ്റ്​ പിടിച്ച ബി.ജെ.പി അടുത്ത നിയമസഭ തെര​െഞ്ഞടുപ്പിൽ അധികാരത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്നാണ്​ രാഷ്​ട്രീയ നീക്കങ്ങളിലൂടെ വ്യക്​തമാക്കുന്നത്​.

അതേസമയം, സുവേന്ദു പാർട്ടിവിടുന്നത്​ തൃണമൂലിനെ ഒരുവിധത്തിലും ബാധിക്കില്ലെന്ന്​ മുതിർന്ന പാർട്ടിനേതാവ്​ സുബ്രത മുഖർജി പറഞ്ഞു. 'ടി.എം.സി വലിയ പാർട്ടിയാണ്​, ഒന്നോ രണ്ടോ നേതാക്കളെ ആശ്രയിച്ചല്ല നിലനിൽക്കുന്നത്. മമതയുടെ റാലികൾ കാണൂ, എത്ര വലിയ ജനക്കൂട്ടമാണ്​ ഇപ്പോഴും അതിനെത്തുന്നത്​' -അദ്ദേഹം പറഞ്ഞു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamata banerjeetmcsuvendu adhikari
News Summary - Suvendu joins BJP in retaliation to Mamata
Next Story